Image

രഞ്‌ജിത്‌ -മമ്മൂട്ടി ടീമിന്റെ പുത്തന്‍ പണം 15 കോടിയിലേക്ക്‌

Published on 29 April, 2017
 രഞ്‌ജിത്‌ -മമ്മൂട്ടി ടീമിന്റെ പുത്തന്‍ പണം 15 കോടിയിലേക്ക്‌
രഞ്‌ജിത്‌ -മമ്മൂട്ടി ടീമിന്റെ  പുത്തന്‍ പണം 15 കോടിയിലേക്ക്‌.  ഗ്രേറ്റ്‌ ഫാദര്‍, 1971 ബിയോണ്ട്‌ ദ ബോര്‍ഡേഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം പുത്തന്‍ പണം റിലീസ്‌ ചെയ്യുന്നത്‌ അത്ര നല്ലതിനല്ല എന്ന്‌ പലരും എതിര്‍ത്തിട്ടും വിഷു ആഘോഷത്തിന്റെ ഭാഗമായി ഗ്രേറ്റ്‌ ഫാദറിനോടും 1971 ബിയോണ്ട്‌ ബോര്‍ഡേഴ്‌സിനോടും സഖാവിനോടുമൊക്കെ മത്സരിക്കാന്‍ പുത്തന്‍ പണവുമെത്തി. സമ്മിശ്ര പ്രതികരണങ്ങളാണ്‌ തുടക്കത്തില്‍ ചിത്രത്തിന്‌ ലഭിച്ചത്‌. 


 പുത്തന്‍ പണത്തിന്റെ ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്‌ നീങ്ങുകയാണെന്നാണ്‌ വിവരം. ചിത്രത്തിന്റെ ബജറ്റ്‌ കണക്കാക്കുമ്പോള്‍ ഇപ്പോള്‍ തന്നെ സിനിമ മെഗാഹിറ്റാണ്‌. സമീപകാലത്ത്‌ ഒരു രഞ്‌ജിത്‌ ചിത്രത്തിന്‌ ലഭിക്കുന്ന ഏറ്റവും മികച്ച ബിസിനസാണ്‌ പുത്തന്‍ പണത്തിന്റേത്‌.

 മമ്മൂട്ടിയുടെ കരിയറില്‍ തന്നെ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തോട്‌ സാദൃശ്യമുള്ള മറ്റൊന്ന്‌ ചെയ്‌തിട്ടില്ല. നോട്ട്‌ നിരോധിച്ചതിന്‌ ശേഷം സമൂഹത്തിലെ പലമേഖലകളില്‍ ഉണ്ടായ വ്യത്യസ്‌ത അവസ്ഥകളിലൂടെയാണ്‌ പുത്തന്‍പണം സഞ്ചരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക