Image

നൃത്തം (ലോക നൃത്ത ദിനം ഏപ്രില്‍ 29ന്- പി ഡി ജോര്‍ജ് നടവയല്‍)

Published on 30 April, 2017
നൃത്തം (ലോക നൃത്ത ദിനം ഏപ്രില്‍ 29ന്- പി ഡി ജോര്‍ജ് നടവയല്‍)
എങ്ങും, അനന്ത നൃത്തം തന്നേ,
സൂര്യായനമായ്, താരായനമായ്,
സിരകളില്‍ നുരയും ലഹരിയായ്,
അസ്ഥികള്‍ പൂക്കും വസന്തമായ്,
കഥകളിയിലുണരും മോഹിനിയായ്,
മൈക്കിള്‍ജാക്‌സ വേഗമായ്,
അപ്‌സര ഗന്ധര്‍വരാഗമായ്,
എങ്ങും, അനന്ത നൃത്തം തന്നേ.

അനന്ത കുസുമ ഹംസ മയിലാട്ടമേ,
സത്യ ശിവ സുന്ദരങ്ങളേ,
ഇമകളില്‍, ഇടനെഞ്ചില്‍
ഇലകളില്‍, ജലതരംഗങ്ങളില്‍,
വീണാപാണികളില്‍,
ഇണകളില്‍, ഈണങ്ങളില്‍;
നടരാജനേ.. ഇണചേര്‍ന്നിരിക്കണേ…
അര്‍ദ്ധനാരീശ്വരനായ്, ത്രിത്വമായ്,
സൃഷ്ടിസ്ഥിതി സംഹാര
നവരസങ്ങളായ്, സപ്തരാഗങ്ങളായ്
നൃത്തമഹിമാവേ, അനുസ്യൂതം തുടിക്കണേ….
വദന കരചരണ പദങ്ങളിലെന്നുമെന്നും 
ദേഹീദേഹങ്ങളിലങ്ങനെയെന്നുമെന്നും
ശിവ പാര്‍വതാണ്ഡവമായ്,
കാളിയമര്‍ദ്ദനമായ്,
സീതാരാമലീലയായ് ,
സോളമോത്തമസഖിയായ്
രാധാമാധവമായ് ,
ക്രൂശിതന്റെ ഉയിര്‍പ്പിന്‍
ജ്വാലാമുഖിയായ്,
മഗ്ദലനാ മുക്തിയായ്,
നൃത്തമഹിമാവേ…
ഇണചേര്‍ന്നിരിക്കണേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക