Image

എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത്‌ ബാഹുബലി

Published on 30 April, 2017
എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത്‌ ബാഹുബലി


നാല്‌ ഭാഷകളിലായി 6500ലേറെ സ്‌ക്രീനുകളിലായി ഇന്ത്യയില്‍ റിലീസ്‌ ചെയ്‌ത ബാഹുബലി ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ നിന്ന്‌ 100 കോടിക്ക്‌ മുകളില്‍ ആദ്യ ദിനം സ്വന്തമാക്കി. ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മലയാളത്തിലും ബോക്‌സ്‌ ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ ഇനി ബാഹുബലിയുടെ പേരിലായിരിക്കും.

 ആദ്യ ദിനം നാല്‌ കോടി രൂപയെങ്കില്‍ ബാഹുബലി 2 ഷെയര്‍ ആയി നേടുമെന്നാണ്‌ പ്രമുഖ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റുമായ ജി സുരേഷ്‌കുമാര്‍ പറഞ്ഞത്‌. ഇങ്ങനെയെങ്കില്‍ 7 കോടിക്ക്‌ അടുത്ത്‌ ഗ്രോസ്‌ കളക്ഷന്‍ നേടേണ്ടിവരും.

കേരളത്തില്‍ 296 സ്‌ക്രീനുകളിലാണ്‌ ബാഹുബലി റിലീസ്‌ ചെയ്‌തത്‌. നേരത്തെ 320 സ്‌ക്രീനുകള്‍ ഉണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പ്രധാന മള്‍ട്ടിപ്‌ളെക്‌സ്‌ ശൃംഖലകളില്‍ സിനിമ വൈകിട്ടോടെയാണ്‌ റിലീസ്‌ ചെയ്‌തത്‌. തിയറ്റര്‍ വിഹിതം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ്‌ പി വി ആര്‍, സിനിപോളിസ്‌ തുടങ്ങിയ ഗ്രൂപ്പുകളുടെ മള്‍ട്ടിപ്‌ളെക്‌സുകളില്‍ റിലീസ്‌ വൈകിയത്‌. 

മള്‍ട്ടിപ്‌ളെക്‌സുകളില്‍ 35 ഓളം സ്‌ക്രീനുകളില്‍ ആദ്യ പ്രദര്‍ശനങ്ങള്‍ നടക്കാത്തത്‌ ഇനീഷ്യലില്‍ കുറവു വരുത്തിയിട്ടുണ്ട്‌. അതേ സമയം പല കേന്ദ്രങ്ങളിലും രാവിലെ ആറ്‌ മണിക്ക്‌ പ്രത്യേക പ്രദര്‍ശനം ഉണ്ടായിരുന്നു. ഇത്‌ കണക്കുകൂട്ടിയാല്‍ ഗ്രോസ്‌ അഞ്ച്‌ കോടിക്ക്‌ മുകളിലെത്തുമെന്നാണ്‌ ട്രേഡ്‌ അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 


ബാഹുബലിയുടെ തമിഴ്‌, മലയാളം, തെലുങ്ക്‌ പതിപ്പുകളാണ്‌ കേരളത്തില്‍ റിലീസ്‌ ചെയ്‌തത്‌. ബാഹുബലി റിലീസ്‌ മലയാളം സിനിമകളുടെ റിലീസിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. സിനിമയ്‌ക്ക്‌ മികച്ച അഭിപ്രായം ലഭിച്ച സാഹചര്യത്തില്‍ മേയ്‌ അഞ്ചിനും പന്ത്രണ്ടിനും പത്തൊമ്പതിനുമായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിഐഎ, ഗോദ, അച്ചായന്‍സ്‌, രാമന്റെ ഏദന്‍തോട്ടം, കെയര്‍ഫുള്‍ തുടങ്ങിയ സിനിമകള്‍ക്ക്‌ ലഭിക്കേണ്ട തിയറ്ററുകളുടെ എണ്ണത്തിലും കുറവ്‌ വന്നേക്കാം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക