Image

ജാതി വ്യവസ്ഥയെ ന്യായീകരിച്ച് രാജമൌലി ; പോസ്റ്റ് വിവാദമാകുന്നു

Published on 30 April, 2017
ജാതി വ്യവസ്ഥയെ ന്യായീകരിച്ച് രാജമൌലി ; പോസ്റ്റ് വിവാദമാകുന്നു


ജാതിവ്യവസ്ഥയെ ന്യായീകരിച്ചുകൊണ്ടുള്ള എസ്.എസ് രാജമൗലിയുടെ 2012ലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മനുസ്മൃതിയിലെ ജാതിവ്യവസ്ഥ ജന്മം കൊണ്ടു കിട്ടുന്നതല്ലെന്നും അത് ജീവിതരീതികൊണ്ടു ലഭിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള രാജമൗലിയുടെ പോസ്റ്റാണ് വിവാദമാകുന്നത്.
രൗജമൗലിയുടെ പോസ്റ്റ്:

മനുസ്മൃതിയിലെ ജാതി വ്യവസ്ഥ നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ടതാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അല്ലാതെ അത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല. എനിക്കൊപ്പം ടെന്നിസ് കളിക്കാറുള്ള പ്രസാദ് നല്ലൊരു വിശദീകരണമാണ് ഇതുസംബന്ധിച്ച് നല്‍കിയത്.

പഞ്ചമജാതി (അസ്പൃശ്യര്‍) എന്നത് ജീവിതത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ് (പരാശ്രയി)

ശൂദ്രര്‍ എന്നത് തനിക്കും കുടുംബത്തിനുവേണ്ടി ജീവിക്കുന്നവര്‍

വൈശ്യര്‍ എന്നത് സ്വയം ലാഭമുണ്ടാക്കുകയും ഒപ്പം മുതലാളിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നയാള്‍

ക്ഷത്രിയര്‍ എന്നത് തനിക്കു കീഴെയുള്ളവര്‍ ഭക്ഷണം കഴിച്ചശേഷം മാത്രം കഴിക്കുന്നവര്‍

ബ്രാഹ്മണര്‍ എന്നത് ആദ്യം സ്വയം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്യുന്നവര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക