Image

മമ്മുട്ടിയെ കുറിച്ച്‌ പറഞ്ഞ കെ ആര്‍ കെ ക്ക്‌ മറുപടിയുമായി സന്തോഷ്‌ പണ്ഡിറ്റ്‌

Published on 01 May, 2017
മമ്മുട്ടിയെ കുറിച്ച്‌ പറഞ്ഞ കെ ആര്‍ കെ ക്ക്‌ മറുപടിയുമായി സന്തോഷ്‌ പണ്ഡിറ്റ്‌
അനാവശ്യ കാര്യങ്ങളില്‍ കയറി ഇടപെടുകയും താരങ്ങളെയും സിനിമകളെയും വിമര്‍ശിക്കുകയും ചെയ്‌ത്‌ കെ ആര്‍ കെ എന്ന കമല്‍ ആര്‍ ഖാന്‍ വീണ്ടും രംഗത്തെത്തി. മലയാളത്തിന്റെ പ്രിയമോഹന്‍ലാലിനും ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച കെ ആര്‍ കെ   ഇപ്പോള്‍ മമ്മുക്കയെയും അധിഷേപിച്ചിരിക്കുകയാണ്‌. 

എന്നാല്‍ സാക്ഷാല്‍ സന്തോഷ്‌ പണ്ഡിറ്റാണ്‌ മമ്മുട്ടിയെ കുറിച്ച്‌ പറഞ്ഞ കെ ആര്‍ കെ ക്ക്‌ മറുപടിയുമായി എത്തിയിരിക്കുന്നത്‌. 

 എടോ... ഗഞഗ എന്ന്‌ പേരുള്ള തേഡ്‌റൈറ്റ്‌ .... താനാരാ... നാട്ടുരാജാവോ? ശരിയാ മമ്മൂക്ക എന്ന മഹാ നടനേക്കുറിച്ച്‌ തനിക്കറിയില്ല... .മമ്മൂക്ക എന്ന മഹാ നടനെക്കുറിച്ച്‌ അറിയണം എങ്കില്‍ ആദ്യം ഇന്ത്യ എന്നാണെന്നറിയണം... മൂന്ന്‌ ദേശീയ അവാര്‍ഡുകള്‍ അഞ്ച്‌ സംസ്ഥാന അവാര്‍ഡുകള്‍... ഏഇഇ രാജ്യങ്ങളില്‍ ദുബായില്‍ നിന്നും മലയാള സിനിമയില്‍ 50 വര്‍ഷം ത്തിലെ നിത്യഹരിത നായകന്‍ അവാര്‍ഡ്‌ അങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂക്കയുടെ സ്വന്തം മലയാളികളുടെ ഇന്ത്യ....ദേശീയ അവാര്‍ഡുകള്‍ക്ക്‌ അമിതാബച്ചനോടും കമലഹാസനോടും മത്സരിക്കുന്ന മലയാള സിനിമയുടെ അഹങ്കാരം മമ്മൂക്കയുടെ ഇന്ത്യ... മമ്മൂട്ടി എന്ന മഹാനടനേകുറിച്ച്‌ നിന്നേപോലുള്ള ........പറഞ്ഞാല്‍ മനസിലാകില്ല... അതിന്‌ സെന്‍സുണ്ടാവണം...സെന്‍സിബിലിറ്റിയുണ്ടാവണം....സെന്‍സിറ്റിവിറ്റിയുണ്ടാവണം. 

 മമ്മുക്കയുടെ ദ കിംഗ്‌ എന്ന സിനിമയിലെ പ്രശസ്‌തമായ ഡയലോഗു തന്നെയാണ്‌ സന്തോഷ്‌ പണ്ഡിറ്റ്‌ കെ ആര്‍ കെ യുടെ നേരെ പ്രയോഗിച്ചത്‌. ഫേസ്‌ബുക്കിലുടെയാണ്‌ സന്തോഷ്‌ തന്റെ പ്രതികരണം അറിയിച്ചത്‌.  നടനും നിര്‍മ്മാതാവുമായി കെ ആര്‍ ഖാന്‍ ട്വിറ്ററിലുടെയാണ്‌ ആദ്യം മോഹന്‍ലാലിനെ വിമര്‍ശിച്ചത്‌.

 മഹാഭാരതത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വന്നതിന്‌ പിന്നാലെയാണ്‌ അദ്ദേഹം ലാലേട്ടനെ പരിഹസിച്ചത്‌. ഛോട്ടാഭീമിനെ പോലെയിരിക്കുന്ന മോഹന്‍ലാല്‍ എങ്ങനെ ഭീമന്‍ ആകുമെന്നായിരുന്നു സംശയം. 

 മോഹന്‍ലാലിനെ വിമര്‍ശിച്ച താരത്തിന്റെ അക്കൗണ്ടില്‍ കയറി മലയാളികള്‍ പണി കൊടുക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക