Image

ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും

Published on 01 May, 2017
ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും
ന്യൂയോര്‍ക്ക്: കേരളത്തിലും ദുബായിലും വിജയകരമായി സംഘടിപ്പിക്കുകയും ജനലക്ഷങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്ന ഫിലിം അവാര്‍ഡ് നിശ അമേരിക്കയില്‍ രണ്ടാം വര്‍ഷവും അരങ്ങേറുന്നു.

കലാരംഗത്ത് തൊട്ടതെല്ലാം പൊന്നാക്കുന്ന ഫ്രീഡിയ എന്റര്‍ടൈന്‍മെന്റാണ് താരങ്ങളും സിനിമാ രംഗത്തെ കലാകാരന്മാരുമെല്ലാം അണിചേരുന്ന 55 അംഗ സംഘവുമായി അവാര്‍ഡ് നിശയും അതോടനുബന്ധിച്ച് മെഗാഷോയും അണിയിച്ചൊരുക്കുന്നത്. ഭാവിയില്‍ ഓസ്‌കര്‍ പോലെ അവതരണ മികവും ജനപ്രീതിയും നേടുന്ന മലയാളത്തിലെ ഏറ്റവും വലിയ ഫിലിം അവാര്‍ഡ് പരിപാടി ലക്ഷ്യമിടുന്ന ഫ്രീഡിയ ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമായാണ് ത്രിദിന പരിപാടി സംഘടിപ്പിക്കുന്നത്.

നിവിന്‍ പോളി, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബോബന്‍ കുഞ്ചാക്കോ, രമേഷ് പിഷാരടി, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ്,ഭാവന, ആശാ ശരത് തുടങ്ങിയവര്‍ക്കൊപ്പം പഴയ നായകരായ മധുവും ഷീലയും സംഘത്തില്‍ ഉണ്ടാവുമെന്ന്ഫ്രീഡിയ ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ആനി ലിബു തുടങ്ങിയവര്‍ ഇന്ത്യാ പ്രസ് ക്ലബ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

'വലിയൊരു ദൗത്യമാണിത്. ഒരുപാട് പണച്ചെലവും ഉത്തരവാദിത്വവുമുണ്ട്. ഷോയുടെ വിജയത്തെ അനുസരിച്ചായിരിക്കും ഭാവി കാര്യങ്ങള്‍' ഡോ. ഫ്രീമു പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് അടക്കമുള്ള സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടുവന്നിട്ടുള്ളതിനാല്‍ ഇത്തവണ പ്രശ്‌നമില്ല. 
മഞ്ജു വാരിയര്‍ ബ്രാന്‍ഡ് അംബാസഡറായ സിന്തൈറ്റ് ഗ്രൂപ്പിന്റെ കിച്ചന്‍ ട്രഷേഴ്‌സ് മറ്റൊരു സ്‌പൊണ്‍സര്‍.   എങ്കിലും ന്യൂയോര്‍ക്കിലും ചിക്കാഗോയിലും 3000 പേര്‍ വീതം ഷോ കാണാനെത്തിയില്ലെങ്കില്‍ അതു നിരാശാജനകമായിരിക്കും.

ജൂലൈ 21 നു ന്യൂയോര്‍ക്കില്‍ 400 പേര്‍ക്കിരിക്കാവുന്ന പുതിയ കപ്പലില്‍ നടത്തുന്ന ക്രൂസോടു കൂടിയാണ് പരിപാടികളുടെ തുടക്കം. ജൂലൈ 22നു ന്യൂയോര്‍ക്കില്‍ അവാര്‍ഡ് ദാനവും മെഗാഷോയും. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുവുന്ന വേദി ഉടന്‍ തീരുമാനിക്കും. ജൂലൈ 23ന് ചിക്കാഗോയില്‍ അവാര്‍ഡ് വിജയികള്‍ക്ക് സ്വീകരണവും മെഗാഷോയും.

തുടര്‍ന്ന് ബഹാമസിലേക്കുള്ള ക്രൂസ് അവാര്‍ഡിന്റെ ഭാഗമാണ്. ഇത്രയും താരങ്ങള്‍ ഇതിനു മുമ്പ് അമേരിക്കയില്‍ പരിപാടിക്കെത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. മറ്റു ഭാഷകളില്‍ നിന്നുള്ള താരങ്ങളും വരുന്നുണ്ട്. മിക്കവര്‍ക്കും വിസയുള്ളവരാണ്. ബാക്കിയുള്ളവര്‍ക്ക് അപേക്ഷ നല്‍കിക്കഴിഞ്ഞു. അതിനാല്‍ വിസ ഒരു പ്രശ്‌നമായിരിക്കില്ല.

അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് ജനാഭിപ്രായത്തിലൂടെയാണ്. കേരളത്തിലെ അവാര്‍ഡ് പരിപാടികള്‍ പരിശോധിച്ചാല്‍ അവാര്‍ഡ് ലഭിക്കുന്നത് ഒരേ ആളുകള്‍ക്കാണെന്നു കാണാം. കേരള ഗവണ്‍മെന്റിന്റെ അവാര്‍ഡ് മാതൃകയാണ് ഇവിടെയും പിന്തുടര്‍ന്നത്.

മനോഹരമായ ശില്പത്തിനു പുറമെ കാഷ് അവാര്‍ഡ്, ക്രൂസ് എന്നിവയൊക്കെയാണ് സമ്മാനം. അമേരിക്കയില്‍ നിന്നു അവാര്‍ഡ് ലഭിക്കുന്നത് ഒരു പ്രത്യേക അംഗീകാരമായി എല്ലാവരും കാണുന്നു. അതുപോലെ ഇത്രയും താരങ്ങളെ ഒരേ വേദിയില്‍ അണിനിരത്താനും കലാപരിപാടികള്‍ കാണാനും കഴിയുന്നു എന്നതാണ് അമേരിക്കന്‍ മലയാളികള്‍ക്കുള്ള നേട്ടം.

ജനപിന്തുണയനുസരിച്ച് നാസാ കൊളേസിയം പോലുള്ള വേദികള്‍ ഭാവിയില്‍ ഉപയോഗപ്പെടുത്താം. അവാര്‍ഡ് പരിപാടി നാലു മണിക്കൂറില്‍ തീര്‍ക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. അതിനാല്‍ അമേരിക്കയിലെ പ്രതിഭകള്‍ക്ക് കാര്യമായ അവസരം ലഭിച്ചെന്നു വരില്ല. കഴിഞ്ഞവര്‍ഷത്തെ പരിപാടിയുടെ ഭാഗമായി ഇവിടെ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലും പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷെ അതു കൂടുതല്‍ സമയമെടുത്തു.

അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നതു കൊണ്ട് ഷോ നടത്തുന്നത്ഒഴിവാക്കി എന്നര്‍ഥമില്ലെന്നു ഡോ. ഫ്രീമു പറഞ്ഞു.

ഗായിക ചിത്ര ആവാര്‍ഡ് നിശയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, ജോയ് ഇട്ടന്‍പോള്‍ കറുകപ്പള്ളി, ലീല മാരേട്ട്, അലക്‌സ് തോമസ്, മിത്രാസിന്റെ രാജന്‍ ചീരന്‍, ഫോമാ നേതാക്കളായ ലാലി കളപ്പുരക്ക്ക്കല്‍, തോമസ് ടി. ഉമ്മന്‍, 
ഷീല ശ്രീകുമാര്‍, ജോസ് മഹാറാണി തുടങ്ങിയവര്‍ പങ്കെടുത്തു

ന്യു യോര്‍ക്കില്‍ ഷോ അവതരിപ്പിക്കുന്ന സജി ഹെഡ്ജ് ഫണ്ട് ന്യു യോര്‍ക്കിലെ സജ്ജീകരണങ്ങള്‍ വിവരിച്ചു. രാജു ജോസഫ് (ഡോളര്‍ രാജു) ആണു മറ്റൊരു കോര്‍ഡിനേറ്റര്‍

പ്രസ് ക്ലബ് ന്യു യോര്‍ക് ചാപ്ടര്‍ പ്രസിഡന്റ് ഡോ. ക്രുഷ്ണ കിഷോര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രിന്‍സ് മര്‍ക്കോസ് നന്ദിയും പറഞ്ഞു. പ്രസ് ക്ലബ് നാഷനല്‍ ട്രഷറര്‍ ജോസ് കാടാപ്പുറം ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിനെപറ്റി വിശദീകരിച്ചു.
മാധ്യമ പ്രവര്‍ത്തകരായസുനില്‍ ട്രൈസ്റ്റര്‍, മധു കൊട്ടാരക്കര, ഷിജോ പൗലോസ്, മഹേഷ, ബിജു കൊട്ടാരക്കര, ജേക്കബ്, സോജി തുടങ്ങിയവര്‍ പങ്കെടുത്തു. 
ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും ഫ്രീഡിയ ഫിലിം അവാര്‍ഡ് നിശ ജൂലൈയില്‍ ന്യു യോര്‍ക്കിലും ചിക്കാഗോയിലും; 55 താരങ്ങള്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക