Image

മനാമയില്‍ കാര്‍ അപകടം: 6 യുവതികള്‍ കൊല്ലപ്പെട്ടു

Published on 27 February, 2012
മനാമയില്‍ കാര്‍ അപകടം: 6 യുവതികള്‍ കൊല്ലപ്പെട്ടു
മനാമ: സാറില്‍ ശൈഖ്‌ ഈസാ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ കാര്‍ നിയന്ത്രണം വിട്ട്‌ മതിലില്‍ ഇടിച്ച്‌ ആറ്‌ ബഹ്‌റൈനി യുവതികള്‍ മരിച്ചു. ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ്‌ ദാരുണമായ അപകടം സംഭവിച്ചത്‌. അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ സല്‍മാനിയ ആശുപത്രിയിലുമാണ്‌ മരിച്ചത്‌.

ജനൂബിയയിലെ സഹോദരിമാരായ ഗയിദ അബ്ദുല്‍ അമീര്‍, ത്വാഹിറ അബ്ദുല്‍ അമീര്‍, അല്‍ ഹജറിലെ സഹോദരിമാരായ ഫാത്തിമ, മറിയം, നഈമിലെ റുഖയ്യ, കര്‍ബബാദിലെ മര്‍വ മകി എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ച ടൊയോട്ട കാംറി കാര്‍ നിശേഷം തകര്‍ന്നു. അമിത വേഗതയിലായിരുന്ന കാര്‍ രാത്രി പെയ്‌ത മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട്‌ നടപ്പാതയിലേക്ക്‌ കയറുകയും പിന്നീട്‌ നിര്‍മാണത്തിലിരിക്കുന്ന വില്ലയുടെ മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. റുഖയ്യയാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. പൊലീസ്‌ സംഭവസ്ഥലത്ത്‌ കുതിച്ചെത്തി ആംബുലന്‍സില്‍ ആറ്‌ പേരെയും ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. മരിച്ച ആറ്‌ പേരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ദുത്തഖം താങ്ങാനാകാതെ തളര്‍ന്ന ബന്ധുക്കളെ ആശ്വാസിപ്പിക്കാനാകാതെ പലരും വിങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക