Image

അമര്‍ അക്ബര്‍ ആന്റണിയെക്കുറിച്ച് ഹാര്‍വാഡ് ഗവേഷണ പ്രബന്ധം

Published on 01 May, 2017
അമര്‍ അക്ബര്‍ ആന്റണിയെക്കുറിച്ച് ഹാര്‍വാഡ് ഗവേഷണ പ്രബന്ധം

ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാം അമര്‍ അക്ബര്‍ ആന്റണിയെക്കുറിച്ച് ഹാര്‍വാഡ് സര്‍കലാശാലയില്‍ ഗവേഷണ പ്രബന്ധം. 1977ല്‍ പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച ഈ ചിത്രത്തെക്കുറിച്ച് വില്ല്യം എലിസണ്‍, ക്രിസ്റ്റിയന്‍ ലീ നൊവെറ്റ്‌സ്‌കെ, ആന്‍ഡി റോട്ട്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തി പുസ്തകമിറക്കിയത്.

മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കരുത്തും സൗന്ദര്യവും വിളിച്ചോതി മന്‍മോഹന്‍ ദേശായി ഒരുക്കിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവാണ് പ്രധാന വേഷത്തിലെത്തിയത്. ബച്ചന്‍ തന്നെയാണ് പ്രബന്ധത്തിന്റെ പുറംചട്ട അടക്കം ഈ വിവരം ട്വീറ്റ് ചെയ്തത്.

കുട്ടിക്കാലത്ത് വേര്‍പ്പെട്ടുപോകുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അമര്‍ ഹിന്ദുവായും അക്ബര്‍ മുസ്ലീമായും ആന്റണി ക്രിസ്ത്യാനിയായും വളരുന്നു. ഇവര്‍ ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് ഇതിവൃത്തം. പ്രാണാണ് ഇവരുടെ അച്ഛന്‍ കിഷന്‍ലാലായി വേഷമിടുന്നത്. മൂത്ത മകന്‍ അമര്‍ ഖന്നയായി വിനോദ് ഖന്നയും രണ്ടാമത്തെ മകന്‍ ആന്റണി ഗോണ്‍സാല്‍വസായി ബച്ചനും മൂന്നാമത്തെ മകന്‍ രാജു എന്ന അക്ബര്‍ അലഹബാദിയായി ഋഷി കപൂറും വേഷമിട്ടു. ഷബാന ആസ്മി, നീതു സിങ്, പര്‍വീണ്‍ ബാബി എന്നിവരായിരുന്നു നായികമാര്‍.

അന്‍ ഹോനി കോ, മൈ നെയിം ഇസ് ആന്റണി ഗോണ്‍സാല്‍വസ്, പര്‍ദ ഹൈ പര്‍ദ തുടങ്ങിയ ലക്ഷ്മികാന്ത്പ്യാരേലാല്‍ ഈണമിട്ട അതിലെ ഗാനങ്ങള്‍ ഏക്കാലത്തെയും വലിയ ഹിറ്റുകളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക