Image

ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറത്തിനു കരുത്തുറ്റ സാരഥികള്‍

Published on 01 May, 2017
ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറത്തിനു കരുത്തുറ്റ  സാരഥികള്‍
ഫോമായുടെ  വുമണ്‍സ് ഫോറം വെസ്‌റ്റേണ്‍ റീജിയന്‍ ലോസ് ആഞ്ചലസ്  ചാപ്റ്റര്‍ ഉല്‍ഘാടന സമ്മേളനം ഇക്കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിമൂന്ന് നു  ബ്യൂണോ പാര്‍ക്കിലെ അമായ റെസ്‌റ്റോറന്റില്‍  വെച്ച് നടന്നു.
 
പ്രവാസി മലയാളി സ്ത്രീ സമൂഹത്തിന്റെ ശക്തമായ കൂട്ടായ്മ യായ ഫോമാ വിമന്‍സ് ഫോറത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റി ഡോക്ടര്‍ സിന്ധു പിള്ള വിശദീകരിച്ചു. തുടര്‍ന്ന് നാഷണല്‍ കമ്മിറ്റി അംഗമായ ജോസഫ് ഔസോ യെ സദസ്സിനു പരിചയപ്പെടുത്തി.
വടക്കേ അമേരിക്ക യിലെ യും കാനഡ യിലെയും ഭൂരിഭാഗം മലയാളി സംഘടനകളെയും ഒരു കുടക്കീഴിലാക്കി സധൈര്യം മുന്നോട്ടു പോകുന്ന ഫോമയുടെ ബൃഹത്തായ കര്‍മ്മ പരിപാടികളെ പറ്റി ശ്രീ ജോസഫ് ഔസോ വ്യക്തമാക്കി . ജനക്ഷേമം ലക്ഷ്യമാക്കി ഫോമാ ആസൂത്രണം ചെയ്തിട്ടുള്ള നിരവധി സേവന പദ്ധതി കളെയും , സാമൂഹ്യ സാംസ്‌കാരിക പദ്ധതികളെയും കുറിച്ചുള്ള വിശദ വിവരങ്ങള്‍  അദ്ദേഹം സദസ്സിനു പങ്കുവെച്ചു . ഒപ്പം ഓഗസ്റ്റ് ഇല്‍ നടക്കാനിരിക്കുന്ന കേരള കണ്‍വെന്‍ഷനും നോര്‍ത്ത് കാലിഫോര്‍ണിയയില്‍ നടക്കാനിരിക്കുന്ന ഫോമാ യൂത്ത് ഫെസ്റ്റിവലും ശ്രീ ജോസഫ് ഓര്‍മ്മിപ്പിച്ചു .

സ്വന്തം ഭവനത്തിന്റെ വിളക്കായ സ്ത്രീ ഫോമാ യുടെ വിശാലമായ പ്ലാറ് ഫോമി ലൂടെ ഒരു സമൂഹത്തിന്റെ നിറദീപമായി മാറുകയാണ് . വ്യത്യസ്തമായ കര്‍മ്മ  രംഗങ്ങളില്‍ കഴിവുറ്റ സ്ത്രീകളെ ഒന്നിപ്പിച്ചു സ്ത്രീ ശക്തിയെ സാമൂഹിക ഉന്നമനത്തിനു പ്രയോജനപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യമാണ് ഫോമാ വിമന്‍സ് ഫോറത്തിനുള്ളത്.

കരിയര്‍ കൗണ്‍സിലിങ്ങ് , മാനസികാരോഗ്യ അവബോധനം, അമിതവണ്ണം തടയല്‍ , മെച്ചപ്പെട്ട പോഷകാഹാര ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വിജ്ഞാന പ്രദമായ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക എന്നതും വിമന്‍സ് ഫോറത്തിന്റെ കര്‍മ്മ പദ്ധതിയില്‍ ഉണ്ട് . ഭാവിയില്‍ വനിതകള്‍ക്കായി ഏകദിന സെമിനാര് സംഘടി പ്പിക്കുന്നതിനെ കുറിച്ചും കലാ സാംസ്‌കാരിക രംഗത്ത് സ്ത്രീകള്‍ക്ക് തങ്ങളുടെ അഭിരുചി പ്രകടിപ്പിക്കുവാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ 'മലയാളി മങ്ക ' മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെ പറ്റിയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു .

സ്വന്തം സ്വപ്നങ്ങളെ പിന്തുടര്‍ന്നു ജീവിത വിജയം നേടുക,  സ്വന്തം ജീവിതാനുഭവ പാഠങ്ങള്‍ പങ്കുവെച്ചു സഹജീവികള്‍ക്ക് ഊര്‍ജ്ജ വും കരുത്തും പകരുക, എന്ന പുതിയ ആശയങ്ങള്‍  അവതരിപ്പിച്ച് അനുപ സമ്മേളനം സജീവമാക്കി.

തുടര്‍ന്ന് ഡോക്ടര്‍ സിന്ധു പിള്ള യെ ലോസ്  ആഞ്ചെലെസ് ചാപ്റ്റര്‍ ചെയര്‍ പേഴ്‌സണ്‍ ആയും പ്രിയ വെങ്കട്ട്  നെ സെക്രട്ടറി യായും സുജ ഔസോ യെ ജോയിന്റ് സെക്രട്ടറി യായും തിരഞ്ഞെടുത്തു.  വിദ്യ നാരായണ സ്വാമി യാണ് ട്രെഷറര്‍, ഷൈല ജോണ്‍  കോ  ട്രെഷറര്‍.
സുധ അര്‍ഷാദ്, ആതിര സുരേഷ്, ടിന കൃഷ്ണന്‍, ഫിജി വിനോദ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍.
ഫോമയുടെ ശക്തമായ നേതൃത്വത്തില്‍ വിമന്‍സ് ഫോറം സേവന സന്നദ്ധതയുടെ ഉത്തമ മാതൃകയായി മുന്നോട്ടു കുതിക്കും  എന്നതില്‍ യാതൊരു സന്ദേഹവുമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ: സിന്ധു പിള്ള 951  541  8319,പോള്‍ ജോണ്‍ (റോഷന്‍) ആര്‍. വി.പി.  253  508  3751, ജോസഫ് ഔസോ 818  522  8887 , സജു ജോസഫ് 510  512  3288

ബിന്ദു ടിജി (ഫോമാ ന്യൂസ്)

ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറത്തിനു കരുത്തുറ്റ  സാരഥികള്‍ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറത്തിനു കരുത്തുറ്റ  സാരഥികള്‍ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ വിമന്‍സ് ഫോറത്തിനു കരുത്തുറ്റ  സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക