Image

സഖാവ് പാര്‍ട്ടിപടമല്ല ; സിദ്ധാര്‍ത്ഥ് ശിവ

Published on 02 May, 2017
സഖാവ് പാര്‍ട്ടിപടമല്ല ; സിദ്ധാര്‍ത്ഥ് ശിവ

സഖാവ് എന്ന ചിത്രത്തില്‍ മറ്റുപാര്‍ട്ടിക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഇല്ലെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ.കമ്യൂണിസത്തെ ഉപയോഗിച്ച് സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. കോളേജ് പഠനകാലത്തും അതുകഴിഞ്ഞും ഞാന്‍ കണ്ട ജീവിതങ്ങളാണ് കഥയിലേക്ക് കയറിവന്നത്.വെയിലത്തു നടന്നുപോകുമ്പോള്‍ നമുക്ക് തണല്‍ നല്‍കുന്ന മരത്തിനു താഴെ നമ്മള്‍ വിശ്രമിക്കാറുണ്ട്. അവയുടെ എല്ലാം പേരുകള്‍ പലപ്പോഴും നമുക്കറിയണമെന്നുപോലുമില്ല. അത്തരത്തില്‍ അറിയപ്പെടാതെപോകുന്ന ചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ജീവിതങ്ങളാണ് സഖാവ് എന്ന സിനിമയിലൂടെ ഉയര്‍ത്തിക്കാണിക്കുന്നതെന്നും സിദ്ധാര്‍ത്ഥ് ശിവ പറയുന്നു.

പലരും കരുതുന്നതുപോലെ സഖാവ് പാര്‍ട്ടിസിനിമയൊന്നുമല്ല. മുന്‍ധാരണകളാണ് പലപ്പോഴും സിനിമാസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്.ചിത്രത്തിന്റെ പഴയകാലത്തെ കമ്യൂണിസ്റ്റുകാരുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഞങ്ങളുടെ നാട്ടിലും ഒരു കൃഷ്ണനുണ്ടെന്ന് സിനിമ ഇറങ്ങിയതിനുശേഷം ധാരാളം പേര്‍ പറഞ്ഞു.

ഇടതുപക്ഷ ആശയങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന വ്യക്തിയാണെന്നു പറയുന്നതില്‍ എനിക്ക് ആര്‍ജവക്കുറവൊന്നുമില്ല.നമ്മുടെ രാഷ്ട്രീയം പറയാന്‍ നമ്മളെന്തിനാണ് മടികാണിക്കുന്നതെന്നും സിദ്ധാര്‍ത്ഥ് ശിവ ചോദിക്കുന്നു.

2014ലാണ് നിവിന്‍ പോളിയോട് സിനിമയുടെ കഥപറയുന്നത്. കമ്യൂണിസ്റ്റ് നേതാവിന്റെ വേഷം അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്ന നിവിന് കഥാപാത്രവും പശ്ചാത്തലവും ഇഷ്ടമായെന്നും സിദ്ധാര്‍ത്ഥ് ശിവ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക