Image

ഹൃദ്യാനുഭവമായി കാന്‍ജ് ക്രൂയിസ് നൈറ്റ്

Published on 02 May, 2017
ഹൃദ്യാനുഭവമായി കാന്‍ജ് ക്രൂയിസ് നൈറ്റ്
ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) സംഘടിപ്പിച്ച ഇദംപ്രഥമ ന്യൂ യോര്‍ക്ക് ക്രൂയിസ് നൈറ്റ് പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദ്യമായ ഒരു അനുഭവമായി.

പ്രഖ്യാപനം നടത്തി മൂന്നാഴ്ചക്കുള്ളില്‍ത്തന്നെ ടിക്കറ്റ് വില്പന നിര്‍ത്തിവയ്‌ക്കേണ്ടി വന്ന അവസ്ഥ വിവരിച്ചു കൊണ്ടാണ് പ്രസിഡന്റ് സ്വപ്ന രാജേഷ് ക്രൂയിസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് , ടിക്കറ്റ് ലഭിച്ചവര്‍ ഭാഗ്യവാന്മാര്‍, ലഭിക്കാതെ പോയവര്‍ അതിലധികവും, സമയം പാഴാക്കാതെ ടിക്കറ്റ് എടുത്തത് കൊണ്ട് നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെ ഉള്ളത് എന്ന വാചകം നിറഞ്ഞ കൈയ്യടികളോടെയാണ് സഹയാത്രികര്‍ സ്വീകരിച്ചത്.

ന്യൂ യോര്‍ക്ക് സിറ്റിയുടെ വര്‍ണ മനോഹരമായ ആകാശക്കാഴ്ചകള്‍ ഹഡ്‌സണ്‍ നദിയിലൂടെ യാത്ര ചെയ്തു കൊണ്ട് ആസ്വദിക്കുവാന്‍ കാന്‍ജ് ഒരുക്കിയ ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തിയ എല്ലാവരെയും വൈസ് പ്രസിഡന്റും ക്രൂയിസ് നൈറ്റ് കണ്‍വീനറുമായ അജിത് കുമാര്‍ ഹരിഹരന്‍ സ്വാഗതം ചെയ്തു.

ഡിന്നര്‍ ക്രൂയിസ് നൈറ്റ് എന്ന ഒരു ഐഡിയ കാന്‍ജ് കമ്മറ്റിയില്‍ അവതരിപ്പിച്ച ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് എപ്പോഴും കാന്‍ജിനെ മറ്റു സംഘടനകളില്‍ നിന്നും വേറിട്ട് മുന്‍പന്തിയില്‍ നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്‍ഹാട്ടന്‍ സ്റ്റീം ബോട്ട് കമ്പനിയുടെ ലോകോത്തര നിലവാരമുള്ള അക്വാ അസുള്‍ എന്ന െ്രെപവറ്റ് ചാര്‍ട്ടേര്‍ഡ് ലക്ഷ്വറി ക്രൂയിസ് ആണ് കാന്‍ജ് ന്യൂ യോര്‍ക്ക് സ്‌കൈലൈന്‍ കാഴ്ചകള്‍ കാണുവാന്‍ ഒരുക്കിയത് എന്ന് ട്രഷറര്‍ എബ്രഹാം ജോര്‍ജ് പറഞ്ഞു,

വര്‍ണ കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം സംഗീതവും നൃത്തവും കോണ്ടിനെന്റല്‍ വിഭവങ്ങളും ഒക്കെ ഒരുക്കിയത് ഒരു വേറിട്ട അനുഭവമാണ് നല്‍കിയത് എന്ന് അതിഥികള്‍ പറഞ്ഞു, കാന്‍ജ് ക്രൂയിസ് നൈറ്റ് സ്‌പോണ്‍സറായ ന്യൂ യോര്‍ക്ക് ലൈഫ് ഏജന്‍റ് അപരാജിത ഭാമി സ്‌പോണ്‍സര്‍ ചെയ്ത റാഫിളില്‍ ഒന്നാം സമ്മാനാര്‍ഹനായി ഷോണ്‍ പുത്തന്‍ചിറ തിരഞ്ഞെടുക്കപ്പെട്ടു.

ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ജോയിന്റ് ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍ , നന്ദിനി മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), കെവിന്‍ ജോര്‍ജ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യല്‍ ) ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍, ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍,റോയ് മാത്യു, മാലിനി നായര്‍, ആനി ജോര്‍ജ് തുടങ്ങി അനേകം വ്യക്തികള്‍ കാന്‍ജ് ക്രൂയിസ് നൈറ്റ് വിജയിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പ്രസിഡന്റ് സ്വപ്ന രാജേഷ് അറിയിച്ചു.

ഫിലിം ഡയറക്ടര്‍ സോഹന്‍ ലാല്‍, ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, മധു കൊട്ടാരക്കര, സജി പോള്‍, സൈമണ്‍ ജോര്‍ജ് , ശ്രീധര മേനോന്‍, റാം ചീരത്ത്, തോമസ് വിനു അലന്‍, രാജു പള്ളത്ത്, ഫ്രാന്‍സി വര്‍ഗീസ്, അനില്‍ പുത്തന്‍ ചിറ, ജയന്‍ ജോസഫ്, സജി ജോര്‍ജ്, സുനില്‍ െ്രെട സ്റ്റാര്‍, ജിനു അലക്‌സ്, ജിനേഷ് തമ്പി, സുധീര്‍ നമ്പ്യാര്‍, സാബു സ്കറിയ, ഡോക്ടര്‍ ഗോപി നാഥന്‍ നായര്‍, അലക്‌സ് ജോണ്‍ , രുഗ്മിണി പദ്മകുമാര്‍, ജോണ്‍ വര്‍ഗീസ്, ബിനു ജോസഫ്, ബിജു കൊമ്പശേരില്‍, ബൈജു വര്‍ഗീസ്, ജെയിംസ് നൈനാന്‍, രേഖ മേനോന്‍, ജോണ്‍ ജോര്‍ജ്,ക്രിസ്ടി, ജിജി തയ്യില്‍, ജിമ്മി തുംകുഴി തുടങ്ങി അനേകം വ്യക്തികള്‍ കുടുംബ സമേതം കാന്‍ജ് ഡിന്നര്‍ ക്രൂയിസ് നൈറ്റില്‍ പങ്കെടുത്തു. രാത്രി പത്തു മണിയോടെ ക്രൂയിസ് പോര്‍ട്ടില്‍ തിരിച്ചെത്തി.

കാന്‍ജ് ക്രൂയിസ് നൈറ്റ് വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രത്യേകിച്ച് ഏഷ്യാനെറ്റ്, പ്രവാസി ചാനല്‍, അശ്വമേധം, ഇമലയാളി, കേരളം ടൈംസ്, സംഗമം ന്യൂസ് തുടങ്ങി എല്ലാ മാധ്യമങ്ങള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ് എന്നിവര്‍ നന്ദി പറഞ്ഞു

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്‌
ഹൃദ്യാനുഭവമായി കാന്‍ജ് ക്രൂയിസ് നൈറ്റ് ഹൃദ്യാനുഭവമായി കാന്‍ജ് ക്രൂയിസ് നൈറ്റ് ഹൃദ്യാനുഭവമായി കാന്‍ജ് ക്രൂയിസ് നൈറ്റ് ഹൃദ്യാനുഭവമായി കാന്‍ജ് ക്രൂയിസ് നൈറ്റ് ഹൃദ്യാനുഭവമായി കാന്‍ജ് ക്രൂയിസ് നൈറ്റ്
Join WhatsApp News
മഹേഷ് 2017-05-02 17:48:01
ഹഡ്‌സൻ നദിയിലൂടെ യാത്ര ചെയ്ത ഒരനുഭവം!! വാർത്ത വളരെ നന്നായിരിക്കുന്നു 
നാരദൻ 2017-05-03 06:07:35
നദിയിലൂടെ യാത്ര ചെയ്താൽ ആകാശക്കാഴ്ച കാണാൻ പറ്റുമോ?
പുതിയ ടെക്നോളജിയിൽ പറ്റുമായിരിക്കും, അല്ലേ?
Ponmelil Abraham 2017-05-03 03:46:16
Congratulations. A very good introduction of a friendly and enjoyable social gathering.,
ഷിജോ 2017-05-03 05:07:01
"ന്യൂ യോർക്ക് സിറ്റിയുടെ  വർണ മനോഹരമായ  ആകാശക്കാഴ്ചകൾ ഹഡ്സൺ നദിയിലൂടെ  യാത്ര ചെയ്തു കൊണ്ട്  ആസ്വദിക്കുവാൻ കാൻജ്   ഒരുക്കിയ ഈ സുവർണാവസരം". ലേഖകൻ ഒരു സാഹിത്യകാരൻ കൂടിയാണെന്ന് തോന്നുന്നു.
Mariyamma Cheriyan 2017-05-03 13:53:31
Well written news article!!
KANJi 2017-05-03 15:41:05
After reading the comments, I went back and read it 3 times to see what is in there that special.  Nothing, zero.  Then I realized that it is a 'puram choriyal' paripadi. Shame on you guys.  Show me one para from this news article that has some ''varna manoharitha' in it.
ബോബി 2017-05-05 08:27:38
ഇതാവണം ന്യൂസ് , ഇങ്ങനെയാവണം ന്യൂസ്!! വാർത്തയുടെയും സാഹിത്യത്തിന്റെയും അപൂർവ്വസംഗമം....
കാഴ്ചക്കാരൻ 2017-05-05 11:15:59
Skyline-ന്റെ ‘ആകാശക്കാഴ്ച’എന്ന പരിഭാഷയിലെ ‘സാഹിത്യം’ കണ്ട് മഹേഷും ബോബിയും അന്തം വിട്ടുപോയെന്നു തോന്നുന്നു.
വിദ്യാധരൻ 2017-05-05 10:32:18
ഹഡ്സൺ നദിയെന്റെ ഓർമ്മകളിൽ
അത്ഭുത കാഴ്ച്ച ഉണർത്തിയിടുന്നു
ആകാശം മുകിലിനാൽ മൂടി നിന്ന്
അതിലൂടെയാ വിമാനം പറന്നു വന്നു
പെടുന്നു ശബ്ദം നിലച്ചപ്പോലെ
പെട്ടെന്ന് വിമാനം താഴേക്ക് തെന്നി വന്നു
ഹഡ്‌സൺ നദിയുടെ നെഞ്ചിലൂടെ
വഴുതിത്തെന്നി യൊഴുകി നിന്നു
പിന്നെത്തെ കാഴ്‌ച അവർണ്ണനിയം 
വാക്കുകൾ ഇല്ലാതെ ഞാൻ  സ്തബ്ധനായി.
ഓർക്കുന്നാ വൈമാനികൻ സള്ളിവനെ
അനേക ജീവനെ കാത്തു രക്ഷിച്ചോനെ
ഹഡ്‌സൺ നദിക്കെന്റെ കൂപ്പുകൈകൾ
അനേക ജീവനെ നീ തിരികെ തന്നതിനാൽ

നമ്പൂതിരി 2017-05-05 13:00:00

പല പെയ്ഡ് പ്രതികരണങ്ങളും നോം കണ്ടിട്ടുണ്ട്, പക്ഷേ ഇത്ര ഭയാനകമായ വേർഷൻ ആദ്യയാ...


സമ്മതിച്ചു തന്നിരിക്കണൂ, ഒരു കൊച്ചു കള്ളൻ തന്നെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക