Image

അഡ്ജസ്റ്റ്‌മെന്റുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

Published on 03 May, 2017
അഡ്ജസ്റ്റ്‌മെന്റുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
നഗരത്തിലെ ജീവിതം
ഒരു അഡ്ജസ്റ്റ്‌മെന്റ്
തന്നെ ആണേ,
ഇവിടെ നിന്നും വാങ്ങി
അങ്ങോട്ട് കൊടുത്തു
അവന്റെ കയ്യിലെ
ഇവന് മറച്ചു ..

നേരം പുലര്‍ന്നാല്‍
രാത്രി ഉറക്കത്തില്‍
വഴുതി വീഴും വരെ
ഈ തിരിമറിയിലാണ്
പിടിച്ച് നില്‍ക്കുന്നത്..

ഗ്രാമത്തിലെത്തുമ്പോഴല്ലേ
നഗരത്തിലെ ഈ
സൗകര്യങ്ങളുടെ വില
അറിയുന്നത്.....

വര്‍ഷത്തില്‍
പത്ത് ദിവസത്തെ
അവധിയില്‍,
ഗ്രാമം നരകം തന്നെ.
ഇങ്ങോട്ടു വാങ്ങലും
അങ്ങോട്ട് മറയ്ക്കലും
ഒരു അഡ്ജസ്‌റ്‌മെന്റുകളും
നടക്കാത്ത ഒരു സ്ഥലം,
നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലല്ലേ
വാട്‌സ് ആപ്പ് നടക്കൂ…

ഇന്‍ബോക്‌സില്‍
മെസേജുകളൊന്നും
ഇല്ലെങ്കില്‍ പിന്നെങ്ങിനെ
മറച്ചു കൊടുക്കും ...

(രാജന്‍ കിണറ്റിങ്കര)
Join WhatsApp News
വിദ്യാധരൻ 2017-05-03 19:46:14
ഞങ്ങളുടെ ഗ്രാമം 
ഞങ്ങൾക്ക് ഇഷ്ടമാണ് 
അവിടെ അഡ്ജസ്റ്റുമെന്റില്ല 
പരസ്പര സ്നേഹത്തിന്റെ 
പരിരംഭണങ്ങളൂം 
പ്രകടനങ്ങളും മാത്രമേയുള്ളു.
നാഗരികതയുടെ വിഷകാറ്റേറ്റ്‌ 
എന്റെ കൊച്ചു ഗ്രാമത്തിന്റെ
നൈർമല്യത്തിന് 
കളങ്കം എല്കാതിരിക്കട്ടെ 
ദയവു ചെയ്ത് നിങ്ങളുടെ 
ഒഴിവുകാലം 
ആ നഗരത്തിൽ കഴിയുക 
'ആറുമുളയെ' ഒഴിവാക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക