Image

ഭിന്നശേഷിക്കാര്‍ക്കായി കാനഡായില്‍ നിന്നൊരു ഹ്രസ്വ ചിത്രം 'യൂ വില്‍ മെയ്ക്ക് ഇറ്റ് '

ജയ്‌സണ്‍ മാത്യു Published on 04 May, 2017
ഭിന്നശേഷിക്കാര്‍ക്കായി കാനഡായില്‍ നിന്നൊരു  ഹ്രസ്വ ചിത്രം  'യൂ വില്‍ മെയ്ക്ക്  ഇറ്റ് '
എപ്പോഴും എവിടെയും ഒന്നാമതെത്താനുള്ള ത്വരയില്‍ സ്വന്തം നിഴലിനെപ്പോലും തിരിഞ്ഞു നോക്കാന്‍ സമയമില്ലാത്ത ഈ ലോകത്ത്, ഇരുളടഞ്ഞു പോയേക്കാവുന്ന ജീവിതത്തില്‍ നിന്നും സ്വന്തം മകനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഒരച്ഛന്റെയും, അവരുടെ ആത്മബന്ധത്തിന്റെയും ആര്‍ദ്രമായ ലോകം നമുക്കു മുന്നില്‍ തുറന്നു വയ്ക്കുകയാണ് 'ശ്രീജിത്ത് ശ്രീ' സംവിധാനം ചെയ്ത 'യു വില്‍ മെക്ക് ഇറ്റ് ' എന്ന ഹൃസ്വചിത്രം.

ഈ ലോകത്തെ കോടാനുകോടി വരുന്ന ഭിന്നശേഷി ക്കാര്‍ക്കായിട്ടാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഈ ചിത്രം കാല്‍ഗരിയില്‍ സ്ഥിരതാമസമാക്കിയ കനേഡിയന്‍ മലയാളി  ശ്രീജിത്ത് ശ്രി സമര്‍പ്പിച്ചിരിക്കുന്നത്.

 ജന്‍മനാ അന്ധനായ സാം എന്ന കുട്ടിയുടെ സംഗീതത്തോടുള്ള അര്‍പ്പണബോധവും എല്ലാത്തിനും തണലായി അവനു വേണ്ടി ജീവിച്ച അവന്റെ അച്ഛനും, വലം കൈയ്യായി കൂടെയുണ്ടായിരുന്ന അമര്‍ എന്ന സുഹൃത്തുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അച്ഛന്റെയും അമറിന്റെയും പിന്തുണയും പ്രോത്സാഹനവുമാണ് സാമിനെ സംഗീത ലോകത്തെ അഗ്രഗണ്യനാക്കി മാറ്റുന്നത്. സാമിനു താങ്ങായി, മാര്‍ഗ്ഗദര്‍ശിയായി അവന്റെ അച്ഛന്‍ ഉണ്ടായിരുന്നതു പോലെ, ഒരപകടത്തില്‍ കാലുകള്‍ തളര്‍ന്നു പോയ ഹോക്കിതാരം കൂടിയായ അമറിന് വീണ്ടും കളിക്കളത്തിലേക്ക് വിജയകരമായി തിരിച്ചെത്താന്‍ സാം ആണ് സഹായിയായുണ്ടായത്.

ന്യൂനതകളോട് പടവെട്ടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വന്ന് ജീവിതവിജയം നേടിയ Terry Fox, Nick Vijicic പോലുള്ളവരുടെ ജീവിതങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കനേഡിയന്‍ മലയാളിയും രണ്ടു മലയാള ചിത്രങ്ങളിലൂടെ അഭിനയ രംഗത്തെ തന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന യുവ നടന്‍ കൂടിയായ ശ്രീജിത്ത് ഈ ഹൃസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്.

അച്ഛന്റെ വേഷം ചെയ്ത മധു മേനോനും, ജോര്‍ജിനെ അവതരിപ്പിച്ച രാജേഷ് വാര്യരും, അമറിനെ അവതരിപ്പിച്ച അമറും, വില്ലനായി വന്ന് നായകന്റെ സുഹൃത്തായി മാറിയ രഞ്ജിത്തും, അമറിന്റെ അച്ഛന്‍ കഥാപാത്രം ചെയ്ത ഗുര്‍പ്രീത്, മ്യൂസിക്ക് ടീച്ചറെ അവതരിപ്പിച്ച തോമസ്, സാമിന്റെ കുട്ടിക്കാലത്തെ സഹപാഠികളെ അവതരിപ്പിച്ച ദേവാനഷ്, ദേവാഷിഷ്, അഖില്‍ തുടങ്ങി അഭിനയിച്ച എല്ലാവരും തന്നെ അവരവരുടെ കഥാപാത്രം വളരെ മികവോടെയാണ് ചെയ്തിരിക്കുന്നത്.   
               
ഈ ലോകത്തെ ഒട്ടനവധി വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ജീവിതവിജയം നേടാന്‍, അവരുടെ സ്വപ്നങ്ങള്‍ക്ക് വെളിച്ചം പകരാന്‍ നമ്മള്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന നന്‍മയുടെ സന്ദേശമാണ് ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.


'ഇന്‍ക ക്രിയേഷന്‍സിന്റെ'  ബാനറില്‍ ശ്രീജിത്ത് ശ്രീ, മധുമേനോന്‍, രാജേഷ് വാര്യര്‍, രഞ്ജിത് ചക്കുങ്ങല്‍ എന്നിവര്‍ ചേര്‍ന്നാണ് 'YOU WILL MAKE IT' അണിയിച്ചൊരുക്കിയത്.  അഭിനയം മാത്രമല്ല തിരക്കഥയും സംവിധാനവും കൂടി തനിക്കു വഴങ്ങുമെന്ന് നിസ്സംശയം  തെളിയിച്ചിരിക്കുകയാണ് ഇതിലെ നായക കഥാപാത്രമായ സാമിനെ അവതരിപ്പിച്ച ശ്രീജിത്ത്. സാമിന്റെ ബാല്യകാലം അവതരിപ്പിച്ച ആയുഷ്,  ശ്രീജിത്തിന്റെ മകനാണ്. അതിഭാവുകത്വം ഏതുമില്ലാതെ വളരെ തന്‍മയത്വത്തോടെ ഈ വേഷം തന്റെ കൈകളില്‍ ഭദ്രമാക്കിയ ഈ കൊച്ചു മിടുക്കന്‍ ഇതിനകം തന്നെ പ്രേഷക ശ്രദ്ധ നേടിക്കഴിഞ്ഞു, നല്ല അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആയുഷ് അച്ഛനെപ്പോലെ തന്നെ മലയാള സിനിമക്കൊരു വാഗ്ദാനമാണ്. അച്ഛനും , മകനും സിനിമാ ലോകത്ത്  സജീവമാകുന്നത് കാണാന്‍ നമുക്ക് കാത്തിരിക്കാം !!!

ഈ ചിത്രത്തിന്റെ അണിയറ ശില്‍പികള്‍
Artists  - Sreejith Sree, Madhu Menon, Rajesh  Warrier, Ranjith Chakkingal, Ayush Sreejith,  Amar Kooner, Gurpreet Singh, Manoj Somanathan, Narendran, Reji Abraham, Garnihal, Sunil Sharma, Krishan Goil, Aiswarya Madhu, Aiswarya Sreejith, Arushi Rajesh, Sam irec, Kenny Nayota, Susan Binoy, Thomas, Devanush, Devasish,  Akhil, Robin
Camera - Niju George.
Music - Jerry Varghese. 
(Mizhinuranju Song) Music - George Mathew Cheriyath, Lyrics - Godwin Victor Kadavoor and Singer - Chithra Chechi.
Narration -  Leena Rajeev. Ajay Thundathil - (PRO INDIA) , Jaison Mathew - (PRO Canada), Narration Script-Mohamed Rafeeq, Shahidha Rafeeq, Jimmy Joy.




ഭിന്നശേഷിക്കാര്‍ക്കായി കാനഡായില്‍ നിന്നൊരു  ഹ്രസ്വ ചിത്രം  'യൂ വില്‍ മെയ്ക്ക്  ഇറ്റ് ' ഭിന്നശേഷിക്കാര്‍ക്കായി കാനഡായില്‍ നിന്നൊരു  ഹ്രസ്വ ചിത്രം  'യൂ വില്‍ മെയ്ക്ക്  ഇറ്റ് ' ഭിന്നശേഷിക്കാര്‍ക്കായി കാനഡായില്‍ നിന്നൊരു  ഹ്രസ്വ ചിത്രം  'യൂ വില്‍ മെയ്ക്ക്  ഇറ്റ് ' ഭിന്നശേഷിക്കാര്‍ക്കായി കാനഡായില്‍ നിന്നൊരു  ഹ്രസ്വ ചിത്രം  'യൂ വില്‍ മെയ്ക്ക്  ഇറ്റ് ' ഭിന്നശേഷിക്കാര്‍ക്കായി കാനഡായില്‍ നിന്നൊരു  ഹ്രസ്വ ചിത്രം  'യൂ വില്‍ മെയ്ക്ക്  ഇറ്റ് '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക