Image

ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍

ജീമോന്‍ റാന്നി Published on 05 May, 2017
ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍
ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 3-ാം മത് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ആവേശകരമായ സമാപനം. ഏപ്രില്‍ 22 ന് ശനിയാഴ്ച സമാപനദിനത്തില്‍ കളിച്ച രണ്ടു ഗെയിംമുകളിലും വിജയിച്ചുകൊണ്ട് ഫൈനല്‍ മത്സരത്തിലും വിജയം ആവര്‍ത്തിച്ച കരുത്തരായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ടീം ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് റണ്ണര്‍ അപ്പ് ട്രോഫിയും നേടി.

ഏപ്രില്‍ 1, 8, 22 തിയതികളിലായി സ്റ്റാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടത്തപ്പെട്ടത്. ഏപ്രില്‍ 1 ന് നടന്ന ഉദ്ഘാടന സമ്മേളനം സ്റ്റാഫോര്‍ഡ് സിറ്റി പ്രോട്ടേം മേയര്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റണിലെ പ്രമുഖ ദേവാലയങ്ങളെ  പ്രതിനിധീകരിച്ച്  9 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് ടീം ട്രിനിറ്റി മാര്‍ത്തോമ്മ ചര്‍ച്ച് ടീമിനെ 78 റണ്ണുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ച് ടീം സെന്റ് ജോസഫ് സിറോ

മലബാര്‍ ടീമിനെ 56 റണ്ണുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.

ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇമ്മാനുവേല്‍ ടീം 6 വിക്കറ്റ് നഷ്ടപ്പെടുത്തി 15 ഓവറില്‍ 103 റണ്ണുകള്‍ എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സെന്റ് തോമസ് ടീം 3 വിക്കറ്റ് നഷ്ടത്തില്‍ 13.2 ഓവറില്‍ 104 റണ്‍സ് നേടി ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കി.

അജയ് ചിറയില്‍ (സെന്റ് തോമസ്) ബസ്റ്റ് ബൗളര്‍ ആയി തിരഞ്ഞെടുക്കുമ്പോള്‍ ബ്ലസന്‍ ഏബ്രഹാം (സെന്റ് തോമസ്) ബസ്റ്റ് ബാറ്റ്‌സ് മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് തോമസിന്റെ പ്രിയന്‍ മാത്യുവാണ് മാന്‍ ഓഫ് ദി മാച്ച്. പ്രോമി സിംഗ് ബൗളര്‍ ആയി ബിബിന്‍ ബേബി (സെന്റ് ജെയിംസ് ക്‌നാനായ) പ്രോമി സിംഗ് ബാറ്റ്‌സ് മാന്‍ ആയി സാജന്‍ ജോണ്‍ (ഇമ്മാനുവേല്‍ മാര്‍ത്തോമ്മ) എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.

കെ. കെ. മാത്യു കുറ്റിയിലിന്റെ സ്മരണയ്ക്കായി എബി മാത്യു എവറോളിംഗ് ട്രോഫി സംഭാവന നല്‍കിയപ്പോള്‍ റണ്ണര്‍ അപ്പ് ട്രോഫി അപ്നാ ബസാറും സംഭാവന നല്‍കി.

സെന്റ് ഗ്രിഗോറോയ്‌സ് ഓര്‍ത്തഡോക്‌സ്, സെന്റ്  സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ്, സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ്, സെന്റ് ജെയിംസ് ക്‌നാനായ, സെന്റ് മേരീസ് കാത്തലിക് എന്നീ ചര്‍ച്ച് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത മറ്റു ടീമുകള്‍.

എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റവ. ഫാ. ഏബ്രഹാം സഖറിയാ (ജെക്കു അച്ചന്‍) സ്‌പോര്‍ട് കോര്‍ഡിനേറ്റര്‍മാരായ എബി മാത്യു, റജി ജോണ്‍, തോമസ് വൈക്കത്തുശേരി എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.


ജീമോന്‍ റാന്നി



ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക