Image

ഫൊക്കാന മാധ്യമ സെമിനാറിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലിപ്പോസ് ഫിലിപ്പ് Published on 05 May, 2017
ഫൊക്കാന  മാധ്യമ സെമിനാറിനു ഒരുക്കങ്ങള്‍  പൂര്‍ത്തിയായി
ഫൊക്കാന കേരളാകണ്‍വെന്‍ഷനില്‍   മാധ്യമ സെമിനാര്‍ ഒരു പ്രധാന ഇനം ആയി നടത്തുന്നതിനോടൊപ്പം  തന്നെ  കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുന്നു.

 കേരളാകണ്‍വന്‍ഷനോടനുബന്ധിച്ചുള്ള മാധ്യമ സെമിനാറിന്  വിപുലമായ ഒരുക്കങ്ങള്‍  പുര്‍ത്തിയായി മാധ്യമ സെമിനാറിന്  വേണ്ടി കോര്‍ഡിനേറ്റ്  ചെയുന്ന ഫൊക്കാന പി .ആര്‍ .ഒ . ആയ  ശ്രീകുമാര്‍ ഉണ്ണിത്താനും, കാനഡയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ  കുര്യന്‍ പ്രക്കാനവും  അറിയിച്ചു .

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ആദ്യമായി ആദരിക്കാന്‍ സന്മനസുകാട്ടി പ്രവാസി സംഘടനയാണ് ഫൊക്കാന. സംഘടനയുടെ ആരംഭകാലം മുതല്‍ അച്ചടിദൃശ്യമാധ്യമ രംഗത്തെ നിരവധി പ്രഗത്ഭര്‍ ഫൊക്കാനയുടെ അംഗീകാരത്തിന് അര്‍ഹരായിട്ടുണ്ട്. എം.പി. വീരേന്ദ്രകുമാര്‍, തോമസ് ജേക്കബ്, ടി.എന്‍. ഗോപകുമാര്‍, ജോര്‍ജ് കള്ളിവയലില്‍, ജോണ്‍ ബ്രിട്ടാസ്, എന്‍ അശോകന്‍ തുടങ്ങി നിരവധി പത്രപ്രവര്‍ത്തകര്‍ അംഗീകാരങ്ങള്‍ നേടിയവരാണ്. എന്നാല്‍ മെയ്  27 ന് ആലപ്പുഴയില്‍ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ നടക്കുന്ന മാധ്യമ സെമിനാറില്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതികള്‍ പെങ്കെടുക്കുന്നു.  പ്രവാസി മലയാളികളുമായി നേരിട്ടുള്ള  ഒരു ആശയ വിനിമയമാണ് ഫൊക്കാന ഉദ്ദേശിക്കുന്നത്. അച്ചടിദൃശ്യ മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍   ഒന്നിച്ചു  ഒരു വേദിയില്‍ എത്തുന്നു .

ഇക്കാലമൊക്കെ നവോത്ഥാനം വളര്‍ത്താന്‍ നമ്മുടെ  മാധ്യമങ്ങള്‍  മുഖ്യ പങ്കുവഹിച്ചു.. സജീവമായ വായന പ്രോത്സാഹിപ്പിക്കുകയും, സ്ത്രീകളെപ്പറ്റിയുള്ള പ്രസിദ്ധീകരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍  പ്രത്യേക ഒരു അവബോധമുണര്‍ത്തി. സമൂഹ മനസാക്ഷിയെ പിടിച്ചു കുലുക്കുന്ന ഓരോ വിഷയവും നമ്മുടെ മുന്നിലേക്ക് അവതരിപ്പിച്ചത് നമ്മുടെ  മാധ്യമങ്ങള്‍ ആണ്.  വിശ്വാസ്യതയാണ് മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ ആത്മാവ്. ഒരു പ്രലോഭനത്തിനു മുന്നിലും ഈ ആത്മാവ് പണയം വെയ്ക്കപ്പെടുന്നില്ലെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ നമ്മളെ തെളിയിച്ചിട്ടുണ്ട്. തീര്‍ച്ചയായും കൂടുതല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ മാദ്ധ്യമപ്രവര്‍ത്തകര്‍ പെരുമാറേണ്ട സമയമാണിത്. വിയോജിപ്പിനുള്ള ഇടമില്ലെങ്കില്‍ ജനാധിപത്യമില്ല. സമൂഹത്തിന്റെ കാവല്‍ക്കാര്‍
 എന്ന് മാദ്ധ്യമ പ്രവര്‍ത്തകരെ വിളിക്കുന്നത് വെറുതെയല്ല. ജനാധിപത്യത്തില്‍ സുപ്രീംകോടതിയല്ല ജനങ്ങള്‍ തന്നെയാണ് സുപ്രീം എന്ന നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് മാദ്ധ്യമങ്ങളാണ്.  എന്നാല്‍ വീഴ്ചകളും കുറവുകളുമുണ്ടായിട്ടുണ്ട് എന്ന് പറയാതിരിക്കാനും വയ്യ.

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോയും എക്‌സികുട്ടീവ് കമ്മറ്റിയും അറിയിച്ചു. ഫൊക്കാന  മാധ്യമ സെമിനാറിലേക്കു എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അവര്‍ അറിയിച്ചു. കേരളത്തില്‍  നടക്കുന്ന  ഫൊക്കാനയുടെ  മഹോത്സവം എന്നതിലുപരി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന  മുപ്പതു വര്‍ഷങ്ങളുടെ ചരിത്ര നിയോഗത്തില്‍ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെന്‍ഷന്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ  കണ്‍വെന്‍ഷനുകള്‍. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെന്‍ഷന്റെ വേദികള്‍ നാം ഉപയോഗപ്പെടുത്തും എന്ന് ഫൊക്കാന പി. ആര്‍. ഒ. ആയ  ശ്രീകുമാര്‍ ഉണ്ണിത്താനും,   കുര്യന്‍ പ്രക്കാനവും  അറിയിച്ചു.
ഫൊക്കാന  മാധ്യമ സെമിനാറിനു ഒരുക്കങ്ങള്‍  പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക