Image

പാര്‍വതിക്ക് പ്രതിഫലം ഒരു കോടി?

Published on 05 May, 2017
പാര്‍വതിക്ക് പ്രതിഫലം ഒരു കോടി?

ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ഗംഭീരമാക്കുന്ന താരമാണ് പാര്‍വതി. താരം കേന്ദ്ര കഥാപാത്രമായി എത്തിയ ടേക്ക് ഓഫ് വന്‍ ഹിറ്റായി കഴിഞ്ഞു. ഇതോടെ താരം പ്രതിഫലം ഉയര്‍ത്തിയതായാണ് വിവരം. ഒരു കോടി രൂപയാണ് പാര്‍വതിയുടെ ഇപ്പോഴത്തെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.

ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടേക്ക് ഓഫിന്റെ സമയത്ത് 35 ലക്ഷമായിരുന്നു പാര്‍വതിയുടെ പ്രതിഫലം. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായ വിജയത്തെ തുടര്‍ന്നു നടി ഇത് ഒരു കോടി രൂപയായി ഉയര്‍ത്തി എന്നാണു വാര്‍ത്ത. ഇതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മലയാളം നടി പാര്‍വതിയായിരിക്കുകയാണ്.

മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിരുന്നത് മഞ്ജു വാര്യരായിരുന്നു. 50 ലക്ഷമായിരുന്നു ഇവരുടെ പ്രതിഫലം. എന്നാല്‍ ഇതിന്റെ ഇരട്ടിയാണു പാര്‍വതിയുടെ പ്രതിഫലമെന്നു റിപ്പോര്‍ട്ടുകള്‍. തമിഴില്‍ രണ്ടര കോടി വാങ്ങുന്ന നയന്‍താര മലയാളത്തില്‍ വാങ്ങുന്നതു 30 ലക്ഷമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക