Image

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് ശ്രേയ ശരണ്‍

Published on 05 May, 2017
രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് ശ്രേയ ശരണ്‍


രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തെന്നിന്ത്യന്‍ സുന്ദരി ശ്രേയ ശരണ്‍.  ആറാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുമായി ബന്ധപ്പെട്ട് അബുദാബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രേയ.

മലയാളത്തെപ്പോലെ പോലെ പഠിച്ചെടുക്കാന്‍ ബുധിമുട്ടുള്ള മറ്റൊരു ഭാഷയില്ലെന്ന് ശ്രേയ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ചലച്ചിത്ര മാമാങ്കങ്ങളില്‍ ഒന്നായ ആറാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് വാര്‍ത്താസമ്മേളന വേദിയിയില്‍ റാണ ദഗ്ഗുബദി, ജയം രവി, സംവിധായകന്‍ വിജയ് തുടങ്ങിയര്‍ പങ്കെടുത്തു.

അബുദാബി വിനോദസഞ്ചാര സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മുപ്പതിനും ജൂലായ് ഒന്നിനുമാണ് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക