Image

മമ്മൂട്ടി-ദിലീപ് ചിത്രം ഇല്ലെന്ന് പ്രിയദര്‍ശന്‍

Published on 05 May, 2017
മമ്മൂട്ടി-ദിലീപ് ചിത്രം ഇല്ലെന്ന് പ്രിയദര്‍ശന്‍

മമ്മൂട്ടിയെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ചിത്രം ഒരുക്കുന്നു എന്ന വിവരം പുറത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരം ഒരു ചിത്രം ആലോചനയില്‍ ഇല്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു ചിത്രത്തിന്റെ ആലോചനകള്‍ നടക്കുന്നുണ്ടെന്നും ഇപ്പോള്‍ ഉറപ്പിക്കാറായിട്ടില്ലെന്നും നേരത്തേ പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രത്തില്‍ ദിലീപുമുണ്ടെന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു റോഡ് മൂവിയാണ് പ്രിയദര്‍ശന്‍ പ്ലാന്‍ ചെയ്യുന്നത് എന്ന തരത്തിലും സൂചനകളുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക