Image

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: പോലീസിന് വീഴ്ച പറ്റിയെന്ന് ലീഗ്

Published on 27 February, 2012
കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: പോലീസിന് വീഴ്ച പറ്റിയെന്ന് ലീഗ്
മലപ്പുറം: കണ്ണൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. കൊലപാതകത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സംഭവം മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

മുസ്‌ലീം ലീഗ് പ്രതിനിധിസംഘം ചൊവ്വാഴ്ച കണ്ണൂര്‍ സന്ദര്‍ശിക്കുമെന്നും മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗും നേരത്തെ രംഗത്തുവന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക