Image

വെടിയേറ്റു മരിച്ച ഡോ. രമേഷ് കുമാറിന്റെ സംസ്‌കാരം തിങ്കളാഴ്ച

Published on 05 May, 2017
വെടിയേറ്റു മരിച്ച ഡോ. രമേഷ് കുമാറിന്റെ  സംസ്‌കാരം തിങ്കളാഴ്ച
ഡിട്രോയിറ്റ്, മിഷിഗന്‍: വെടിയേറ്റു മരിച്ച ഡോ. രമേഷ് കുമാറിന്റെ (രാമു-32) സംസ്‌കാരം തിങ്കളാഴ്ച സ്വകാര്യ ചടങ്ങില്‍ നടത്തും.

സ്‌നോ ഫ്യൂണറല്‍ ഹോമില്‍ ആണു ചടങ്ങുകള്‍. (3775 നോര്‍ത്ത് സെന്റര്‍ റോഡ്, സാഗിനോ, മിഷിഗന്‍-48603)

മെയ് 7 ഞായറാഴ്ച 11 മണിക്കു ഡോ. നരേന്ദ്ര കുമാറിന്റെ വസതിയില്‍ പ്രാര്‍ഥനാ യോഗം ഉണ്ടാകും. (3 ഈസ്റ്റ് ഗ്രോവ് കോര്‍ട്ട്, ഫ്രീലാന്‍ഡ്, മിഷിഗന്‍-48623)

ഹോം ടെലിഫോണ്‍: 989-781-6832

ഡോ. രമേഷ് കുമാറിന്റെ ദുരന്ത വാര്‍ത്ത ഞെട്ടലോടെയാണു സമൂഹം കേട്ടത്. നാനാ ഭാഗത്തു നിന്നും അനുശോചന പ്രവാഹമാണ്. പുത്രനെപറ്റി കണ്ണീരോടെയാണു ഡോ. നരേന്ദ്ര കുമാര്‍ സംസാരിച്ചത്. ഡോ. രമേഷിന്റെ അമ്മയും ഏക സഹോദരിയും സഹോദരീ ഭര്‍ത്താവുംനടന്നതെന്തെന്നു വിശ്വസിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നു.

കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ വെടിയേറ്റു മരിച്ചു എന്നതു മാത്രമേ ഡോ. നരേന്ദ്ര കുമാറിനു അറിയു. അതോടൊപ്പം ഒരാളും കൂടി കൊല്ലപ്പെട്ടു എന്നു കിംവദന്തി പരക്കുന്നുണ്ടെങ്കിലും അതേപറ്റി ഒന്നും അറിയില്ലെന്നദ്ധേഹം പറഞ്ഞു. കാറിന്റെ പിന്‍സീറ്റില്‍ ആണു കൊല്ലപ്പെട്ട നിലയില്‍ കണ്ടതെന്നും പറയുന്നു.
ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ആപി (അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) പ്രസിഡന്റാകുന്ന രണ്ടാമത്തെ മലയാളിയാണദ്ധേഹം. അതിനു പുറമേ പ്രവാസി സമ്മാന്‍ നല്‍കി കേന്ദ്ര സര്‍ക്കാര അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.

കൊല്ലം സ്വദേശിയായ അദ്ദേഹം മലയാള നാട് വാരിക ഉടമയായിരുന്ന എസ്.കെ. നായരുടെ അനന്തരവനാണ്.അമേരിക്കയൊട്ടാകെ സൗഹ്രുദ ബന്ധങ്ങളുള്ള അദ്ധേഹത്തിന്റെ പുത്രനു ഇത്തരമൊരു ദുര്‍വിധി എങ്ങനെ ഉണ്ടായി എന്നത് ആര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. 
വെടിയേറ്റു മരിച്ച ഡോ. രമേഷ് കുമാറിന്റെ  സംസ്‌കാരം തിങ്കളാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക