Image

സദാനന്ദ ഗൗഡ താല്‍ക്കാലിക മുഖ്യമന്ത്രിയെന്ന് യെദിയൂരപ്പ

Published on 27 February, 2012
സദാനന്ദ ഗൗഡ താല്‍ക്കാലിക മുഖ്യമന്ത്രിയെന്ന് യെദിയൂരപ്പ
ബാംഗളൂര്‍: കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ താല്‍ക്കാലിക മുഖ്യമന്ത്രി മാത്രമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരി തന്നെ അറിയിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഇനി മുതല്‍ പാര്‍ട്ടിയില്‍ ഒരു പദവിയും താന്‍ ആവശ്യപ്പെടില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി. തന്നെ ഉചിതമായ സമയത്ത് മുഖ്യമന്ത്രിയാക്കാമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്‌ടെന്നും യെദിയൂരപ്പ പറഞ്ഞു.

തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ വിശദീകരണം. സംസ്ഥാനത്ത് ഉടന്‍ നേതൃതമാറ്റമുണ്ടാവില്ലെന്ന് ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വം ഉറച്ച നിലപാടെടുത്തതോടെയാണ് തീരുമാനത്തില്‍ അയവുവരുത്താന്‍ യെദിയൂരപ്പ തയാറായതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക