Image

ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്‌ക്കെതിരെ അണിചേരുന്നു

പി. പി. ചെറിയാന്‍ Published on 05 May, 2017
ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരും വംശീയതയ്‌ക്കെതിരെ അണിചേരുന്നു
വാഷിംഗ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍ ഡോക്ടര്‍മാരുടെ ഉന്നതതല സമിതി യോഗം ചേര്‍ന്ന് അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ എത്തിച്ചേരാന്‍ തീരുമാനിച്ചു.

മെയ് 3 ന് യു എസ് തലസ്ഥാനത്ത അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളായ പ്രമീളാ ജയ്പാല്‍, രാജാ കൃഷ്ണമൂര്‍ത്തി എന്നിവരെ അഭിനന്ദിക്കുന്നതിന് വിളിച്ച് ചേര്‍ത്ത് വാര്‍ഷിക യോഗത്തില്‍ വെച്ചാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ പിന്തുണ ഇവരെ അറിയിച്ചത്.

അമേരിക്കന്‍ അസ്സോസ്സിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഒറിജിന്‍ (AAPI) സംഘടനയില്‍പെട്ട നിരവധി ഡോക്ടര്‍മാര്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ ക്രിയാത്മക സഹകരണം ഉണ്ടായിരിക്കുമെന്ന് എ എ പി ഐ ലജിസ്ലേറ്റീവ് അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ സമ്പത്ത് ഷിവാഗി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം ഇമ്മിഗ്രേഷന്‍ വിഷയത്തില്‍ ഇന്നഭിമുഖീകരിക്കുന്ന പ്രധാന കാരണങ്ങള്‍ കണ്ടെത്തി പരിഹാരം ഉണ്ടാക്കന്നതിന് ട്രമ്പ് ഭരണത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രമീള ജയ്പാല്‍ പറഞ്ഞു. ഇന്തയന്‍ വംശജരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുന്നതിനും ശ്രമിക്കുമെന്ന് പ്രമീള കൂട്ടിച്ചേര്‍ത്തു 36 വര്‍ഷമായി അമേരിക്കയില്‍ കഴിയുന്ന തനിക്കും നിരവധി കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രമീള പറഞ്ഞു.

എ എ പി ഐ പ്രസിഡന്റ് അജയ് ലോധ കോണ്‍ഗ്രസ് അംഗങ്ങളുടെ സേവനത്തെ അഭിനന്ദിക്കുകയും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു


പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക