Image

ദേശീയ ഭീകരവിരുദ്ധകേന്ദ്രം മാര്‍ച്ച് ഒന്നിനില്ലെന്ന് ആഭ്യന്തരമന്ത്രാലയം

Published on 27 February, 2012
ദേശീയ ഭീകരവിരുദ്ധകേന്ദ്രം മാര്‍ച്ച് ഒന്നിനില്ലെന്ന് ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധകേന്ദ്രം നേരത്തെ പ്രഖ്യാപിച്ച മാര്‍ച്ച് ഒന്നിന് നിലവില്‍ വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളുമായി അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.

ഭീകരവിരുദ്ധകേന്ദ്രം നടപ്പിലാക്കുന്നത് സംബന്ധിച്ച് പത്തോളം കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമര്‍ക്ക് നേരത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം കത്തയച്ചിരുന്നു. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന പോലീസ്, ഇന്റലിജന്‍സ് മേധാവികളുമായി ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ് ചര്‍ച്ച നടത്തുമെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.

ഈ മാസം മൂന്നിനാണ് മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനങ്ങളില്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. ഇതിനെതിരെ യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അടക്കമുള്ള മുഖ്യമന്ത്രിമാര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുമായി അഭിപ്രായ സമന്വയത്തിലെത്തിയശേഷമെ തീരുമാനം നടപ്പാക്കൂവെന്ന് പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക