Image

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍

ബിനോയി കിഴക്കനടി (പി.ആര്‍.ഒ.) Published on 06 May, 2017
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍
ഷിക്കാഗോ: ഏപ്രില്‍ 30 ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ദൈവാലയത്തില്‍, വിശുദ്ധ യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക്, ഹോളി സ്പിരിറ്റ് ഫാദേഴ്‌സ് മിഷനറി സന്യാസ സഭയുടെ (ഒ എസ്എസ്) ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റെവ. ഫാ. ബിജു ചിറത്തറ മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാര്‍മ്മികനുമായിരുന്നു. പുന്നത്തുറ ഇടവകക്കാരനായ റെവ. ഫാ. ബിജു ചിറത്തറ, 2000 ല്‍ ബന്ധുവായ ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രാഹം വിരുത്തിക്കുളങ്ങര പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച്, വികാരി, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഓര്‍ഫനേജ് ഡയറക്ടര്‍ തുടങ്ങിയ മേഖലകളില്‍ സേവനം അനുഷ്ഠിച്ചതിനുശേഷം, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജര്‍മ്മനിയില്‍ പോയി, ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം നേടി വികാരിയായി സേവനം ചെയ്തുകൊണ്ടിരിക്കെ, ഹോളി സ്പിരിറ്റ് ഫാദേഴ്‌സ് മിഷനറി സന്യാസ സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കയും ചെയ്തു. 

തിരുന്നാള്‍ സന്ദേശത്തിന്റെ മധ്യേ ചിറത്തറയച്ചന്‍ തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള 45 ഇടവകളില്‍ സേവനം ചെയ്യുകയും, 225 ല്‍ കൂടുതല്‍ കുട്ടികള്‍ക്ക് ആശ്രയം നല്‍കുന്ന അനാഥാലയം നടത്തുകയും, 125 ന് മുകളില്‍ സെമിനാരി വിദ്യാര്‍ത്ഥികളുമുള്ള ഒ എസ്എസ് സഭയുടെ പ്രവര്‍ത്തങ്ങളെപ്പറ്റി വിശദീകരിച്ചു. സണ്‍ ഫ്‌ലവര്‍ അതിന്റെ അവസാന ദിനങ്ങളില്‍ പോലും സുര്യനുനേരെ തിരിയുന്നതുപോലെ വി. യൌസേപ്പ്പിതാവിന്റെ മാത്യുകയില്‍ നമ്മളും, ദൈവത്തിലേക്ക് എപ്പോഴും തിരിയണമെന്നും, വിശുദ്ധിയില്‍ ജീവിക്കണമെന്നും അനുസ്മരിപ്പിച്ചു. 

പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയത്തില്‍ വരുവാനും, ബലിയര്‍പ്പിക്കുവാനും അനുവദിച്ച കാരുണ്യവാനായ ദൈവത്തിനും, അതിന് അവസരം തന്ന ബഹു. മുത്തോലത്തച്ചനും നന്ദി പറയുകയും, തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ജോയി & ഗ്രേസി വാച്ചാച്ചിറ, സുമിത് & ജോമിത കളത്തില്‍, ബിനു & മിനി ആല്‍ബേര്‍ട്ട് എന്നിവരും, അവരുടെ കുടുംബാംഗങ്ങളുമായുരുന്നു തിരുന്നാളിന്റെ പ്രസുദേന്തിമാര്‍.
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍
ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. യൌസേപ്പ്പിതാവിന്റെ തിരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക