Image

യുവരാജ് സിംഗിനെ അനില്‍ കുംബ്ലെ സന്ദര്‍ശിച്ചു

Published on 27 February, 2012
യുവരാജ് സിംഗിനെ അനില്‍ കുംബ്ലെ സന്ദര്‍ശിച്ചു
ന്യൂയോര്‍ക്ക്: ശ്വാസകോശ ക്യാന്‍സറിന് യുഎസില്‍ കീമൊതെറാപ്പിക്ക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെ സന്ദര്‍ശിച്ചു. കുംബ്ലെയുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്‌ടെന്നും യുവരാജ് ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ ആഴ്ച നടനും സുഹൃത്തുമായ രണ്‍വിജയ് സിംഗ് തന്നെ സന്ദര്‍ശിച്ചുവെന്നും തങ്ങള്‍ ഇരുവരും ഒരുമിച്ചിരുന്ന് ഹിന്ദി ചിത്രമായ 'അന്താസ് അപ്ന അപ്ന' കണ്ടുവെന്നും യുവരാജ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക