Image

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചേക്കും

Published on 27 February, 2012
പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചേക്കും
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചേക്കും. പെട്രോളിന് ലിറ്ററിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയും വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ പാചകവാതകത്തിന് സിലിണ്ടറിന് 70 രൂപ വര്‍ധിപ്പിക്കണമെന്നും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവുന്ന മാര്‍ച്ച് മൂന്നിനുശേഷമായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. രാജ്യാന്തര വിപിണിയിലെ വിലകയറ്റം പരിഗണിച്ച് ആഭ്യന്തരവിപണിയിലും വില ഉയര്‍ത്തണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 123 ഡോളറിലെത്തിയ സാഹചര്യത്തിലാണ് വിലവര്‍ധനയെന്ന ആവശ്യവുമായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ഡിസംബറിലായിരുന്നു പെട്രോള്‍ വില അവസാനമായി പുനഃപരിശോധിച്ചത്. അന്ന് പെട്രോള്‍ വില ലിറ്ററിന് 78 പൈസ കുറച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക