Image

വ്യാജ ഏറ്റുമുട്ടല്‍: രാജസ്ഥാന്‍ മുന്‍ എഡിജിപിയെ കസ്റ്റഡിയില്‍ വിട്ടു

Published on 27 February, 2012
വ്യാജ ഏറ്റുമുട്ടല്‍: രാജസ്ഥാന്‍ മുന്‍ എഡിജിപിയെ കസ്റ്റഡിയില്‍ വിട്ടു
ജയ്പൂര്‍: വ്യജ ഏറ്റുമുട്ടല്‍ കേസില്‍ കീഴടങ്ങിയ രാജസ്ഥാന്‍ മുന്‍ അഡീഷണല്‍ ഡിജിപി എ.കെ. ജയിനിനെ ഒരു ദിവസത്തേ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെയാണ് ജയിന്‍ സിബിഐ കോടതിയില്‍ കീഴടങ്ങിയത്. 

സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ ജയിന്‍ ഒളിവില്‍പോകുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ വ്യാജമദ്യക്കടത്തുകാരന്‍ ദാരാ സിംഗിനെ വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് ജയിനെതിരായ ആരോപണം. 

ഇദ്ദേഹത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സിബിഐ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിന് ഇന്റര്‍പോള്‍ സഹായം തേടാനുളള നീക്കത്തിലായിരുന്നു സിബിഐ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക