Image

മടക്കയാത്ര (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 07 May, 2017
മടക്കയാത്ര (കവിത: റോബിന്‍ കൈതപ്പറമ്പ്)
മരണത്തിന്‍ മണിയൊച്ച കേട്ടിടുന്നു
നിനച്ചിരിക്കാത്തൊരു നേരത്തിലായ്
ഓര്‍ക്കുകില്‍ എന്തുണ്ടഹങ്കരിക്കാന്‍
ഒരു ഞൊടി തീരുമീ ജീവിതത്തില്‍
യുദ്ധ കോലാഹലം ,ക്ഷാമങ്ങളും
പട്ടിണി മരണവും ഏറിടുന്നു
ഇവയൊന്നും കാണുവാന്‍ കണ്ണില്ലാത്ത
രാഷട്രത്തലവന്‍മാര്‍ കൂടിടുന്നു
രാസായുധത്തിന്റെ ശേഷി പോരാ
രാവേറെ നീളുന്നു ചര്‍ച്ചകളും
വേണം നമുക്കീനീം വേഗതയേറുന്ന
വിഷം വിതയ്ക്കുമീ കഴുകന്‍ പറവകള്‍
പുതിയതാം രോഗങ്ങള്‍ ഓരോ ദിനത്തിലും
പൊട്ടിമുളയ്ക്കുന്നു പല ദിക്കിലും
എണ്ണിയാല്‍ തീരാത്ത മര്‍ത്യ ജന്മങ്ങള്‍
വാടിക്കൊഴിഞ്ഞങ്ങു വീണിടുന്നു
ക്യാന്‍സറിന്‍ സെല്ലുകള്‍ കാര്‍ന്നുതിന്നീടുന്നു
കാരണം കൂടാതോരോ ജീവനേയും
കാണുക മര്‍ത്യാ നീ കണ്ണു തുറക്കുക
നോക്കുകീ കാലത്തിന്‍ ഗതിവേഗങ്ങള്‍
ഉണര്‍ന്നിടാം ഇനി നമുക്കുറങ്ങുവോരെ
പുതിയൊരു ജീവിത ശൈലി നേടാം
മടങ്ങിടാം മണ്ണിലേക്കിനി നമുക്ക്
അമ്മതന്‍ മടിയിലേക്കിനി നമുക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക