Image

പുടിനെ വധിക്കാനുള്ള ഗൂഡാലോചന തകര്‍ത്തു

Published on 27 February, 2012
പുടിനെ വധിക്കാനുള്ള ഗൂഡാലോചന തകര്‍ത്തു
മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമര്‍ പുടിന് നേരെ ചാവേര്‍ ആക്രമണം നടത്താനുളള നീക്കം റഷ്യയുടെയും ഉക്രയിനിന്റെയും സുരക്ഷാ ഏജന്‍സികള്‍ കണ്‌ടെത്തി ചെച്‌നിയന്‍ യുദ്ധ പ്രഭു ദോക്കു ഉമറോവാണ് ഗൂഡാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് റഷ്യ ആരോപിച്ചു. 

അടുത്ത മാസം നാലിന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പുടിനുനേരെ ചാവേര്‍ ആക്രമണം നടത്താനായിരുന്നു നീക്കം. ഒഡേസ്സ നഗരത്തില്‍ ബോംബ് ഉണ്ടാക്കാനുളള ശ്രമത്തിനിടെ ഉണ്ടായ സ്‌ഫോടനമണ് തീവ്രവാദികളുടെ നീക്കം പരാജയപ്പെടുത്തിയത് .

തീവ്രവാദികളിലൊരാളായ റസ്ലാന്‍ മദയേവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരുക്കുകളോടെ പോലീസ് പിടിയിലായ ആള്‍ ആണ് ഗൂഡാലോചന സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക