Image

ദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കം

Published on 07 May, 2017
ദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കം
ന്യൂയോര്‍ക്ക്: ഫോമ വിമന്‍സ് ഫോറം ദേശീയ തലത്തില്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ മലയാളി മങ്ക മത്സരത്തില്‍ റോക്ക് ലാന്‍ഡില്‍ നിന്നുള്ള ദിവ്യ ജേക്കബ് കിരീടം ചൂടി. ഫസ്റ്റ് റണ്ണര്‍ അപ്പ് ബിന്ദു സുന്ദരനും, സെക്കന്‍ റണ്ണര്‍ അപ്പ് സോഫിയ മാത്യുവുമാണ്.

വ്യത്യസ്ത പ്രായത്തിലുള്ള ഒമ്പതു പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. അവരുടെ വ്യത്യസ്തമായ കഴിവുകള്‍ കണ്ടപ്പോള്‍ ഒരാള്‍ മറ്റൊരാളേക്കാല്‍ പിന്നിലാണെന്നു കാണികള്‍ക്ക് തോന്നിയതുമില്ല.

നൃത്തവും പാട്ടും പ്രസംഗവുമാണ് മത്സരാര്‍ഥികള്‍ ടാലന്റ് സെഗ്മെന്റില്‍ അവതരിപ്പിച്ചത്. വീട്ടമ്മമാരായതുകൊണ്ട് കൗമാരംകൈവിട്ടുപോയിട്ടില്ല എന്നാണ് ഓരോരുത്തരും തെളിയിച്ചത്. പ്രായം പ്രശ്‌നമല്ല എന്ന 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലെ സംഭാഷണം മത്സരാര്‍ത്ഥിയായ ഷൈല രാജീവ് അനുസ്മരിക്കുകയും ചെയ്തു.

മത്സരാര്‍ത്ഥികളിലൊരാളുടെ ശ്രദ്ധേയമായ പ്രസംഗത്തില്‍ മക്കള്‍ രണ്ടു സംസ്‌കാരങ്ങളില്‍പ്പെട്ട് അനുഭവിക്കുന്ന മാനസികവ്യഥയാണ് വിഷയമായത്. മക്കളെ നഷ്ടമായി ഒരമ്മയും കരയാതിരിക്കാന്‍ മുന്‍കരുതല്‍ ഉണ്ടാവണം. മാര്‍ഗനിര്‍ദേശത്തിന്റെയും മാതൃകകളുടേയും കുറവാണ് പലപ്പോഴും കുട്ടികള്‍ക്ക്ദോഷമാകുന്നത്. ആ കുറവ്ഇല്ലാതാകണം. മക്കള്‍ക്ക് നെറുകയിലൊരു മുത്തംകൊടുക്കാന്‍ മാതാ പിതാക്കള്‍ക്ക് സമയമുണ്ടാകണം.

ചോദ്യോത്തരവേളയില്‍ വനിതകള്‍ കുടുംബത്തോട് അര്‍പ്പണബോധം കാക്കുമ്പോള്‍ തന്നെ തന്റെ സ്വന്തം കാര്യം വിസ്മരിക്കാന്‍ പാടില്ലെന്നു ഒരു മത്സരാര്‍ത്ഥി ചൂണ്ടിക്കാട്ടി.

നിട്ടിലെ വിദ്യാഭ്യാസത്തിന്റെ കാര്‍ക്കശ്യം ഇവിടെയില്ലെന്നു മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. അധ്യാപകര്‍ ഇവിടെ സുഹൃത്തുക്കളാണ്. നാട്ടില്‍ അകന്നു നില്‍ക്കുന്ന,ബഹുമാനിക്കപ്പെടേണ്ടവരാണു തങ്ങളെന്നവര്‍ കരുതുന്നു.

ഒന്നാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപികയാണ് തന്റെ മാതൃകാ വ്യക്തിത്വമെന്നു മറ്റൊരാള്‍ പറഞ്ഞു. പിയര്‍ പ്രഷര്‍ അമേരിക്കയില്‍ കൂടുതലാണെന്നും മുതിര്‍ന്നവരോട് നാട്ടില്‍ പെരുമാറുന്ന രീതിയിലുള്ള ബഹുമാനം ഇവിടെ കാണിക്കുന്നില്ലെന്നും മറ്റു രണ്ടുപേര്‍ ചൂണ്ടിക്കാട്ടി.

ലോകത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള കഴിവ് തനിക്കു ലഭിച്ചാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണംകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ഒരാള്‍ പറഞ്ഞു. അതുപോലെ ് 9 മുതല്‍ 5 വരെ ജോലി സമയം നിജപ്പെടുത്തും.

ജഡ്ജിമാരായിരുന്നത് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ പത്‌നി ആനി വാച്ചാച്ചിറ, സംവിധായകന്‍ സോഹന്‍ ലാല്‍, ശ്രുതി നായര്‍ എന്നിവരായിരുന്നു.

മലയാളി മങ്കയെ വാഷിംഗ്ടണ്‍ ഡി.സിയിലെ മിസ് ഇന്ത്യ ആഞ്ചല ഗൊരാഫി കിരീടം അണിയിച്ചു.

വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായരുടെ കയ്യൊപ്പ് പതിഞ്ഞ പ്രോഗ്രാമില്‍  പ്രസിഡന്റ് ഡോ. സാറാ ഈശോ, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ആര്‍.വി.പി വര്‍ഗീസ് ജോസഫ്, വിമന്‍സ് ഫോറം വൈസ് ചെയര്‍ ബീന വള്ളിക്കളം, ലോണ ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാവിലെ മുതല്‍ നടന്ന സെമിനാറുകളുടെ തുടര്‍ച്ചയായി വൈകിട്ട് പൊതുസമ്മേളനത്തോടെയായിരുന്നു തുടക്കം. പൊതുസമ്മേളനത്തില്‍ ബോബി കുര്യാക്കോസും റഞ്ചന്‍ റോണിയും എം.സിമാരായിരുന്നു. മലയാളി മങ്ക മത്സരത്തില്‍ ജോസ് ഏബ്രഹാമും രേഖാ നായരും.

മഴവില്‍ എഫ്.എം. തയാറാക്കിയ ഫോമയെപ്പറ്റിയുള്ള അവതരണ ഗാനത്തോടെയായിരുന്നു തുടക്കം. ഷാജി എഡ്വേര്‍ഡ്, നിഷാന്ത് നായര്‍, രേഖ നായര്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ അവതരണ ഗാന ചിത്രീകരണം ഹൃദ്യമായി.

ഡിട്രോയിറ്റില്‍ അന്തരിച്ച ഡോ. രമേഷ് കുമാറിനു ആദരാഞ്ജലി അര്‍പ്പിച്ചു തുടങ്ങിയ സമ്മേളനത്തില്‍ ബീന വള്ളിക്കളം സ്വാഗതം പറഞ്ഞു.

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഫോമയുടെ നാളിതുവരേയുള്ള പ്രവര്‍ത്തനങ്ങളും ഭാവി പ്രവര്‍ത്തന രൂപരേഖയും അവതരിപ്പിച്ചു. (പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും അഭിമുഖം പിന്നാലെ).

രണ്ടുമൂന്നു ചാപ്റ്ററുകളെങ്കിലും രൂപീകരിച്ചശേഷം വേണം നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ ഒമ്പത് റീജിയനുകളില്‍ ചാപ്റ്ററുകള്‍ രൂപീകരിച്ച ശേഷമാണ് ഉദ്ഘാടനമെന്നത് ചാര്‍താര്‍ത്ഥ്യം നല്‍കുന്നു. വനിതകളെ മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമജീവമായി മുന്നേറുന്നുവെന്നു സെക്രട്ടറി ജിബി തോമസും പറഞ്ഞു.

ഡോ. സാറാ ഈശോയുടെ പ്രസംഗത്തില്‍ റോച്ചസ്റ്ററിലെ ഫോമാ കണ്‍വന്‍ഷനിലാണ് ആദ്യമായി താന്‍ പങ്കെടുത്തതെന്നു ചൂണ്ടിക്കാട്ടി. ലാസ്‌വേഗസ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ ഒരവസരം ലഭിച്ചു. സ്ത്രീ ശാക്തീകരണം പുരുഷന്മാരെ എതിര്‍ക്കുവാനുള്ളതല്ല. അവര്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ സ്ത്രീയെ ശക്തരാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഭിന്നതകളില്ലാത്ത സമൂഹത്തിനുവേണ്ടിയാണ് നാം ശ്രമിക്കേണ്ടത്.

യുവതലമുറ ഒട്ടേറെ മാനസീക പ്രശ്‌നങ്ങള്‍ മൂലം വലയുന്നുണ്ട്. മാനസീക രോഗം മറ്റേതു രോഗത്തേയും പോലെ ചികിത്സിക്കണം. ഒളിച്ചുവെയ്ക്കരുത്.

ഏറ്റവും വലിയ സംഘടനയാണ് ഫോമ എങ്കിലും മലയാളി സമൂഹം മൊത്തം അംഗങ്ങളായി വരുന്നില്ല. ഭിന്നതകളും മറ്റുമാണ് കാരണം. അത് ഇല്ലാതാക്കണം.

പ്രമുഖ സാമൂഹിക പ്രവര്‍ത്തക സുധാ ആചാര്യ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ വനിതകളും ഇന്ത്യന്‍ സമൂഹവും നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വിലയിരുത്തി.

സിജി ആനന്ദ്, നിഷാന്ത് നായര്‍, അനുഷ്‌ക ബാഹുലേയന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ശ്രുതിലയയുടെ രണ്ടു ഡസനോളം കുട്ടികള്‍ ചെമ്മീനിലെ 'പെണ്ണാളേ...' എന്ന ഗാനം ആലപിച്ചു.

ഫോമാ ജോ. സെക്രട്ടറി വിനോദ് കോണ്ടൂര്‍, ഫോമാ മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ബേബി ഊരാളില്‍, മുന്‍ സെക്രട്ടറിമാരായ ജോണ്‍ സി. വര്‍ഗീസ്, ഷാജി എഡ്വേര്‍ഡ്, പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ് ടി. ഉമ്മന്‍, തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു 
ദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കംദിവ്യ ജേക്കബ് മലയാളി മങ്ക; ഫോമ വിമന്‍സ് ഫോറത്തിന് വര്‍ണ്ണാഭമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക