Image

ഇന്ത്യ-ചൈന സൗഹൃദം യുവജനങ്ങളിലൂടെയെന്ന് രാഷ്ട്രപതി

Published on 27 February, 2012
ഇന്ത്യ-ചൈന സൗഹൃദം യുവജനങ്ങളിലൂടെയെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദംമെച്ചപ്പെടുത്തുന്നതിനു യുവജനങ്ങള്‍ക്കു വലിയ പങ്കുവഹിക്കാനാകുമെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ബന്ധം ഊഷ്മളമാകുന്നതിനു ജനങ്ങള്‍ തമ്മിലുള്ള പരസ്പരധാരണ മെച്ചപ്പെടുത്തണം. ഇക്കാര്യത്തില്‍ യുവജനങ്ങള്‍ക്കു വലിയ പങ്കു വഹിക്കാനാകുമെന്നും അവര്‍ പറഞ്ഞു. 

ചൈനയില്‍ നിന്നെത്തിയ യുവജന സംഘവുമായി സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സംസ്‌കാരവും പാരമ്പര്യവും മനസിലാക്കാനായി ഇരുരാജ്യങ്ങളിലേയും യുവജനങ്ങള്‍ പരസ്പരം സന്ദര്‍ശനം നടത്തണം. വിവിധപ്രദേശങ്ങളില്‍നിന്നു ലഭിക്കുന്ന ഇത്തരം അറിവുകള്‍ പരസ്പരം പങ്കുവയ്ക്കുകയും വേണമെന്നു രാഷ്ട്രപതി നിര്‍ദേശിച്ചു. പരസ്പര സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ സംഘം ചൈന സന്ദര്‍ശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക