Image

കൊച്ചി മെട്രോയ്‌ക്ക്‌ പ്രവര്‍ത്തനാനുമതി

Published on 08 May, 2017
കൊച്ചി മെട്രോയ്‌ക്ക്‌ പ്രവര്‍ത്തനാനുമതി

കൊച്ചി: കൊച്ചി മെട്രോ ഉടന്‍ സര്‍വീസ്‌ തുടങ്ങും. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചെന്ന്‌ കെഎംആര്‍എല്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്‌ച നടത്തിയ സുരക്ഷാ പരിശോധനയില്‍ കമ്മീഷണര്‍ ഓഫ്‌ മെട്രോ റെയില്‍ സേഫ്‌റ്റി പൂര്‍ണ സംതൃപ്‌തി അറിയിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കൊച്ചി മെട്രോയ്‌ക്ക്‌ യാത്രാനുമതി ലഭിച്ചെന്ന്‌ കെഎംആര്‍എല്‍ അറിയിച്ചത്‌.

മെട്രോ റെയില്‍ കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചെന്നും മെട്രോ ഉടന്‍ സര്‍വീസ്‌ ആരംഭിക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. 

ആലുവ മുതല്‍ പാലാരിവട്ടം വരെയാണ്‌ മെട്രോ ആദ്യം സര്‍വീസ്‌ നടത്തുക. മെട്രോയുടെ ഉദ്‌ഘാടനത്തിന്‌ പ്രധാന മന്ത്രിയുടെ തീയതിയാണ്‌ ഇനി ലഭിക്കേണ്ടത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക