Image

ഞാന്‍ വസ്ത്രം ധരിക്കുന്നത് നാട്ടുകാര്‍ക്കായല്ല ; പൊട്ടിത്തെറിച്ച് ദീപിക പദുക്കോണ്‍

Published on 08 May, 2017
ഞാന്‍ വസ്ത്രം ധരിക്കുന്നത് നാട്ടുകാര്‍ക്കായല്ല ; പൊട്ടിത്തെറിച്ച് ദീപിക പദുക്കോണ്‍
മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല തനിക്ക് വേണ്ടിയാണ് താന്‍ വസ്ത്രം ധരിക്കുന്നത് എന്ന് താരസുന്ദരി ദീപിക പദുക്കോണ്‍. ഹോളിവുഡ് സെലിബ്രിറ്റീസ് അണിനിരന്ന മെറ്റ് ഗ്യാല പരിപാടിയിയിലെ ദീപികയുടെ വസ്ത്ര ധാരണത്തെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. വെള്ള നിറത്തിലുള്ള ഒരു നീളന്‍ ഗൗണാണ് ദീപിക മെറ്റ് ഗ്യാലയില്‍ അണിഞ്ഞത്. എന്നാല്‍ ഈ വസ്ത്രത്തിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്.

ഇതിന് മറുപടിയുമായി ദീപിക തന്നെ രംഗത്തെത്തുകയായിരുന്നു. നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് താന്‍ വസ്ത്രം ധരിക്കുന്നതെന്ന് താരം പൊട്ടിത്തെറിച്ചു. ആ വസ്ത്രം ഒരു ടീം വര്‍ക്കിന്റെ ഫലമാണെന്ന് ദീപിക കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ഞാന്‍ ധരിക്കുന്ന വസ്ത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു വരാം, ചിലപ്പോള്‍ ഇഷ്ടമായേക്കാം. വസ്ത്രത്തെക്കാള്‍ മെറ്റ് ഗ്യാല പോലുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാനായതിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ദീപിക പറഞ്ഞു. പ്രിയങ്കക്കും എനിക്കും ഇത് വലിയൊരു കാര്യമാണ്. എന്റെ വസ്ത്രത്തെക്കുറിച്ച് അമ്മയുടെയും ചില പെണ്‍സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ പരിഗണിക്കാറുള്ളതെന്നും ദീപിക പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക