Image

പീറ്റര്‍ ഹെയ്ന്‍ സംവിധായകനാകുന്നു, നായകന്‍ മോഹന്‍ലാല്‍

Published on 08 May, 2017
പീറ്റര്‍ ഹെയ്ന്‍ സംവിധായകനാകുന്നു, നായകന്‍ മോഹന്‍ലാല്‍
പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയന്‍ സിനിമ സംവിധാനം ചെയ്യുന്നു. നായകനാകട്ടെ മോഹന്‍ലാലും. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയത്.

ആക്ഷന് പ്രാധാന്യം നല്‍കുന്ന സിനിമ ബഹുഭാഷയിലായിരിക്കും നിര്‍മ്മിക്കുന്നത്, രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധരെ നിരത്തിയായിരിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതെന്നും അഭിമുഖത്തില്‍ പീറ്റര്‍ ഹെയ്ന്‍ കൂട്ടച്ചേര്‍ത്തു.

അന്ന്യന്‍, ശിവാജി, എന്തിരന്‍, എന്തിരന്‍ 2.0 എന്നി ശങ്കര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച പീറ്റര്‍ ഹെയന്‍ ബാഹുബലി, ഏഴാം അറിവ്, രാവണന്‍, ഗജിനി എന്നി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക