Image

ചെന്നിത്തലയ്ക്ക് മണിയുടെ മറുപടി; വിദ്യുച്ഛക്തി എന്ന് എഴുതാന്‍ മാത്രമല്ല വീടുകളില്‍ അത് എത്തിക്കാനും അറിയാം

Published on 08 May, 2017
ചെന്നിത്തലയ്ക്ക് മണിയുടെ മറുപടി; വിദ്യുച്ഛക്തി എന്ന് എഴുതാന്‍ മാത്രമല്ല വീടുകളില്‍ അത് എത്തിക്കാനും അറിയാം

  തിരുവനന്തപുരം: വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയില്‍ പോലും എഴുതാന്‍ അറിയാത്തയാളാണ് വൈദ്യുതി മന്ത്രിയായിരിക്കുന്നതെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി എം.എം.മണി രംഗത്ത്. വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, അത് വീടുകളില്‍ എത്തിക്കാനും തനിക്കറിയാമെന്ന് മണി ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റ് പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസന്പന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയുമുണ്ട്. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റി വരണ്ടപ്പോഴും പവര്‍ കട്ടും ലോഡ് ഷെഡിംഗും ഇല്ലാതെ മൂന്നോട്ടുപോകാന്‍ സാധിക്കുന്നതും രാജ്യത്തെ ആദ്യ സന്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറിയതും ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമാണ്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് തന്നെ പുച്ഛിക്കുന്നവര്‍ പുച്ഛിക്കട്ടെയെന്നും പൂച്ച കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും എലിയെ പിടിക്കുമോ എന്നതിലല്ലേ കാര്യമെന്നും എം.എം.മണി ചോദിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക