Image

ക്‌നാനായ സമൂഹം 24160 ഡോളര്‍ സമാഹരിച്ചു നല്‍കി

Published on 08 May, 2017
ക്‌നാനായ സമൂഹം 24160 ഡോളര്‍ സമാഹരിച്ചു നല്‍കി
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ്ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വലിയ ആഴ്ച ആചരണത്തിനു നേത്രുത്വം നല്‍കിയ ഫാ. ജോണ്‍സന്‍, വികാരിയായഇന്ത്യയിലെ പള്ളി നിര്‍മ്മിക്കുവാന്‍ സമുദായാംഗങ്ങള്‍ 24160 ഡോളര്‍ സമാഹരിച്ചു നല്‍കി.
ഏപ്രില്‍ 30-നു ഐ.കെ.സി.സി. കമ്യൂണിറ്റി സെന്ററില്‍ നടത്തിയ ഈസ്റ്റര്‍ ആഘോഷ വേളയില്‍ ക്‌നാനായ മിഷന്‍ ട്രഷറര്‍ ടൊമി കിളികുത്തിയേലും ഐ.കെ.എസി.സി. പ്രസിഡന്റ് സജി പിള്ളവീട്ടിലും ചേര്‍ന്ന് തുക അദ്ധേഹത്തിനു കൈമാറി.
നിര്‍ധനരായ വിശ്വാസികള്‍ കൂടുതലായുള്ള ഇടവകക്കു നല്‍കിയ ഈ കാരുണ്യം ഏറെ മാതുകാപരമാണെന്നു വൈദികനും വിശ്വാസി സമൂഹവും ചുണ്ടിക്കാട്ടി.
വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍വന്‍പിച്ച വിശ്വാസ സമൂഹം പങ്കെടുക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തു.
തുടര്‍ന്നു വിവിധ കലാപരിപാടികള്‍ നടന്നു. ബി.ക്യു.എല്‍.ഐ. യൂണിറ്റ് അവതരിപ്പിച്ച റോമിയോ ആന്‍ഡ് ജൂലിയര്‍റ്റ് എന്ന സ്‌കിറ്റ് ഏറെ ശ്രദ്ധേയമായി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക