Image

സുനന്ദ പുഷ്‌കറിന്റെ മരണം: ചാനലിന്റെ ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍

Published on 08 May, 2017
സുനന്ദ പുഷ്‌കറിന്റെ  മരണം: ചാനലിന്റെ ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ശശി തരൂര്‍ രംഗത്ത്‌.

തെറ്റായ കാര്യങ്ങളാണ്‌ വാര്‍ത്തയിലുള്ളതെന്നും കോടതിയില്‍ അവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ ട്വിറ്റ്‌ ചെയ്‌തു.

ധാര്‍മികതയില്ലാത്ത, മാധ്യമപ്രവര്‍ത്തകന്‍ എന്ന്‌ അവകാശപ്പെടുന്നയാളാണ്‌ തെറ്റായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ചാനലിലൂടെ സംപ്രേക്ഷണം ചെയ്‌തിരിക്കുന്നത്‌. മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും തരൂര്‍ പറഞ്ഞു.

ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തരൂരിന്റെ വിശ്വസ്‌തന്‍ ഫോണിലൂടെ പറയുന്നത്‌ മരിക്കുന്നതിന്‌ ഏതാനും മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ വരെ സുനന്ദ 307-ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്‌. 

സുനന്ദ പുഷ്‌കറുമായും ശശി തരൂരിന്റെ അസിസ്റ്റന്റ്‌ ആര്‍ കെ ശര്‍മ്മയുമായും വിശ്വസ്‌തന്‍ നാരായണനുമായും നടത്തി സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടു.

തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തില്‍ തരൂരിനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ ഇന്നലെ
യാണ്‌  റിപ്പബ്ലിക്‌ ടിവി പുറത്തുവിട്ടത്‌. സുനന്ദയുടെ മൃതദേഹം ലീല ഹോട്ടലില്‍ അവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന്‌ മറ്റൊരു മുറിയിലേക്ക്‌ മാറ്റിയെന്നതടക്കമുള്ള വിവരങ്ങളാണ്‌ ചാനല്‍ പുറത്തുവിട്ടത്‌.

ഇതു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന്‌ ചാനല്‍ അവകാശപ്പെട്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക