Image

ചീഫ്‌ ജസ്റ്റിസ്‌ അടക്കം ഏഴ്‌ ജഡ്‌ജിമാര്‍ക്ക്‌ 5 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ച്‌ ജസ്റ്റിസ്‌ കര്‍ണ്ണന്‍

Published on 08 May, 2017
ചീഫ്‌ ജസ്റ്റിസ്‌ അടക്കം ഏഴ്‌ ജഡ്‌ജിമാര്‍ക്ക്‌ 5 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ച്‌ ജസ്റ്റിസ്‌ കര്‍ണ്ണന്‍

ന്യൂഡല്‍ഹി: വീണ്ടും വിവാദ ഉത്തരവുമായി ജസ്റ്റിസ്‌ കര്‍ണ്ണന്‍. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെഎസ്‌ ഖെഹാര്‍ അടക്കം 7 ജഡ്‌ജിമാരെ അറസ്റ്റ്‌ ചെയ്യാനാണ്‌ കര്‍ണ്ണന്‍ ഉത്തരവിട്ടത്‌. ഇവര്‍ക്ക്‌ 5വര്‍ഷം തടവും 10000രൂപ പിഴയും വിധിച്ചിട്ടുണ്ട്‌.

ജഡ്‌ജിമാരെ അറസ്റ്റ്‌ ചെയ്യാന്‍ ഡല്‍ഹി പൊലീസ്‌ കമ്മീഷണര്‍ക്കാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പൊലീസിന്‌ കൈമാറണമെന്നും അറസ്റ്റ്‌ വരിക്കാന്‍ ജഡ്‌ജിമാര്‍ തയ്യാറല്ലെങ്കില്‍ പാര്‍ലമെന്റിനെ സമീപിക്കാമെന്നും അതുവരെ അവര്‍ കേസുകള്‍ പരിഗണിക്കരുതെന്നും ജസ്റ്റിസ്‌ കര്‍ണ്ണന്‍ ഇന്ന്‌ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

തനിക്കെതിരെ കോടതിയലക്ഷ്യത്തിന്‌ കേസെടുത്ത ജഡ്‌ജിമാര്‍ താന്‍ ന്യായാധിപനാണെന്ന്‌ പരിഗണിച്ചില്ല. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്‌. തന്നെ അപമാനിക്കാന്‍ ശമിച്ച ജഡ്‌ജിമാര്‍ തനിക്ക്‌ 2കോടി രൂപ വീതം നഷ്ടപരിഹാരം തരണം. ഇതിന്‌ തയ്യാറല്ലെങ്കില്‍ ഇവരുടെ ശമ്പളത്തില്‍ നിന്ന്‌ ഈ പണം ഈ പണം ഈടാക്കണമെന്നും കര്‍ണ്ണന്‍ പറഞ്ഞു.

നേരത്തെ കര്‍ണന്‌ വൈദ്യപരിശോധന നടത്തണമെന്ന്‌ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ചാണ്‌ ഉത്തരവിട്ടത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക