Image

സിന്ധുജോയി വിവാഹശേഷം ഇംഗ്ലണ്ടിലേക്ക്‌

Published on 08 May, 2017
സിന്ധുജോയി വിവാഹശേഷം ഇംഗ്ലണ്ടിലേക്ക്‌

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമായിരുന്ന ഡോ. സിന്ധു ജോയിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇംഗ്ലണ്ടില്‍ ബിസിനസുകാരനും മാധ്യമപ്രവര്‍ത്തകനുമായ ശാന്തിമോന്‍ ജേക്കബാണ്‌ വരന്‍. എറണാകുളം സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ്‌ പങ്കെടുത്തത്‌. മേയ്‌ 27ന്‌ എറണാകുളം സെന്റ്‌മേരീസ്‌ കത്തിഡ്രലില്‍ വെച്ചാണ്‌ വിവാഹവും.

എസ്‌എഫ്‌ഐയുടെ സംസ്ഥാന അധ്യക്ഷപദവിയില്‍ എത്തിയ ആദ്യ പെണ്‍കുട്ടിയായ സിന്ധുജോയി സ്വാശ്രയസമരവുമായി ബന്ധപ്പെട്ട്‌ നടന്ന ഗ്രനേഡാക്രമണത്തില്‍ പരുക്കേല്‍ക്കുന്നതിലൂടെയാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക