Image

കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന്‌ സിപിഐ

Published on 08 May, 2017
കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന്‌ സിപിഐ


കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന്‌ സിപിഐ. കോട്ടയത്ത്‌ കേരള കോണ്‍ഗ്രസുമായി കൂട്ടുകൂടിയത്‌ തെറ്റാണെന്നും സിപിഐ എക്‌സിക്യൂട്ടീവ്‌. പൂര്‍ണമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഒരിക്കലും മാണിയുമായി കൂട്ടുവേണ്ടെന്നും മാണിക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകാനുമാണ്‌ സിപിഐ തീരുമാനിച്ചിരിക്കുന്നത്‌. 

 മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ഷനവും സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത്‌ ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ്‌ അടിച്ചെടുക്കാനാണെന്നും സിപിഐ.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ റവന്യു വകുപ്പിനോട്‌ മുന്നോട്ട്‌ പോകാനും നിര്‍ദേശിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ്‌ തീരുമാനിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക