Image

ധാരണയിലെത്താതെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം

Published on 08 May, 2017
ധാരണയിലെത്താതെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം


തിരുവനന്തപുരം: കേരളകോണ്‍ഗ്രസ്‌ എം പാര്‍ലിമെന്ററി പാര്‍ട്ടിയോഗത്തില്‍ അഭിപ്രായ സമന്വയമുണ്ടായില്ലെന്ന്‌ സൂചന. വിശദമായ ചര്‍ച്ച നടന്നില്ലെന്നും ഇപ്പോള്‍ നടന്നത്‌ പ്രാഥമിക ചര്‍ച്ചമാത്രമാണെന്നും സിഎഫ്‌ തോമസ്‌ എംഎല്‍എ വന്നതിനുശേഷം വിശദമായ ചര്‍ച്ച നടത്തുമെന്നും കെഎം മാണിപറഞ്ഞു. 

പിജെ ജോസഫും മോന്‍സ്‌ ജോസഫും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.
പനിയായിരുന്നതിനാലാണ്‌ സിഎഫ്‌ എംഎല്‍എ പങ്കെടുക്കാതിരുന്നതെന്നും മാണി പറഞ്ഞു. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതകളില്ലെന്ന്‌ മാണി ആവര്‍ത്തിച്ചു. യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു മാണി.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ നിലപാടിലൂടെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉരുത്തിരിഞ്ഞ സാഹചര്യത്തില്‍ നിര്‍ണായകമായിരുന്നു  കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ഈ സാഹചര്യത്തിലാണ്‌ വിശദമായ ചര്‍ച്ചകളിലേക്കു കടക്കാതെ യോഗം പെട്ടെന്ന്‌ അവസാനിച്ചത്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക