Image

ഏഴ് വയസ്സുകാരനെ പന്നിക്ക് തീറ്റയായി നല്‍കിയ പിതാവിന് ജീവപര്യന്തം

പി. പി. ചെറിയാന്‍ Published on 08 May, 2017
ഏഴ് വയസ്സുകാരനെ പന്നിക്ക് തീറ്റയായി  നല്‍കിയ പിതാവിന് ജീവപര്യന്തം
കാന്‍സസ്: ഏഴ് വയസ്സുകാരനായ മകനെ പന്നികള്‍ക്ക് തീറ്റയായി നല്‍കിയ പിതാവിന് കാന്‍സാസ് കോടതി ഇന്ന് (മെയ് 8 തിങ്കള്‍) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

മൈക്കിള്‍ ജോണ്‍ (46), രണ്ടാമത് വിവാഹം കഴിച്ച ഭാര്യനഹെതര്‍ ജോണ്‍സ് (31) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 25 വര്‍ഷത്തിന് ശേഷമേ പരോള്‍ പോലൂം ലഭിക്കുകയുള്ളൂ. 

2015  സെപ്റ്റംബറിലോ, ഒക്ടോബറിലോ ആയിരിക്കാം 7 വയസ്സുകാരനായ ആന്‍ഡ്രിയന്റെ മരണം എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.

പട്ടിണിക്കിടുക മാത്രമല്ല കഠിന ദേഹോപദ്രവും വളര്‍ത്തമ്മയായ ഹെതര്‍ ജോന്‍സ്.

ഏറ്റവും ക്രൂരമായ കൊലപാതകം എന്നാണ് ഈ കേസ്സിനെ കോടതി വിശേഷിപ്പിച്ചത്.

ആഡ്രിയന്റെ ബയോളജിക്കല്‍ മാതാവിന് കുട്ടിയുടെ സംരക്ഷണം നിഷേധിക്കപ്പെട്ടത് കുട്ടിയുടെ പിതാവായ മൈക്കിള്‍ ജോണ്‍ രണ്ടാമതും വിവാഹിതനായതോടെയാണ് ആദ്യ ഭാര്യ ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കവയ്യാതെയാണ് വിവാഹമോചനം നേടിയത്.


പി. പി. ചെറിയാന്‍

ഏഴ് വയസ്സുകാരനെ പന്നിക്ക് തീറ്റയായി  നല്‍കിയ പിതാവിന് ജീവപര്യന്തംഏഴ് വയസ്സുകാരനെ പന്നിക്ക് തീറ്റയായി  നല്‍കിയ പിതാവിന് ജീവപര്യന്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക