Image

റിലിജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിക്ക് സമൂഹം സ്വാഗതം ചെയ്തു

പി. പി. ചെറിയാന്‍ Published on 08 May, 2017
റിലിജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിക്ക് സമൂഹം സ്വാഗതം ചെയ്തു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ്് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവ് സിക്ക് അമേരിക്കന്‍സ് ഫോര്‍ ട്രമ്പ് സംഘടനയുടെ സ്ഥാപകന്‍ ജസ്ദീപ് സിംഗ് സ്വാഗതം ചെയ്തു.

മത സ്വാതന്ത്രം സംരക്ഷിക്കുമെന്ന ട്രമ്പിന്റെ പ്ര്ഖ്യാപനം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത് സര്‍വ്വ മതങ്ങളോടുമുള്ള പ്രസിഡന്റിന്റെ പ്രതി ബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ജസ്ദീപ് സിംഗ് പറഞ്ഞു.

തങ്ങളുടെ മതവിശ്വാസത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ യായൊരു വിധത്തിലും ശിക്ഷിക്കപ്പെടരുതെന്നും, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളേയോ, സ്ഥാനാര്‍ത്ഥികളേയോ പിന്തുണക്കുന്നതിന്റെ പേരില്‍ മത സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന 'ടാക്‌സ് എക്‌സംപ്ഷന്‍' നിഷേധിക്കപ്പെടരുതെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ട്രമ്പ് ഉറപ്പ് നല്‍കിയിരുന്നു.

അമേരിക്കയില്‍ മത സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത് നിശേധിക്കുന്നതിന് ഗവണ്മെണ്ടിന് അധികാരമില്ല. 'ഫസ്റ്റ് അമന്റ്‌മെന്റ്' ഉറപ്പ് നല്‍കുന്ന ്പ്രീഡം ഓഫ് സ്പീച്ച് റിലിജിയസ ഫ്രീഡത്തിന്റെ ഭാഗമാണെന്നും സിംഗ് ചൂണ്ടിക്കാട്ടി. നാഷണല്‍ ഡെ ഓഫ് പ്രെയറില്‍ സിക്ക് സമൂഹത്തെ പ്രതിനിധീകരിച്ച് ക്ഷണം ലഭിച്ചതും, പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതും ജസ്ദീപ് സിംഗ് മാത്രമായിരുന്നു.

അമേരിക്കന്‍ ഭരണ ഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജോണ്‍സണ്‍ അമന്റ്‌മെന്റ് എടുത്തുമാറ്റുമെന്നും ട്രമ്പ് ഉറപ്പ് നല്‍കിയിരുന്നു.


പി. പി. ചെറിയാന്‍

Join WhatsApp News
Joseph 2017-05-09 12:26:16
Promoting Free Speech and religious freedom in America. Trump is the MAN!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക