Image

മന്ത്രി സുധാകരന്റെ കിഫ്‌ബിക്കെതിരായ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം

Published on 09 May, 2017
 മന്ത്രി സുധാകരന്റെ കിഫ്‌ബിക്കെതിരായ  പരാമര്‍ശത്തില്‍ സഭയില്‍ ബഹളം

തിരുവനന്തപുരം : മന്ത്രി ജി സുധാകരന്റെ കിഫ്‌ബിക്കെതിരായ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം . വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനാണ്‌ പ്രതിപക്ഷം പ്രതിഷേധിച്ചത്‌.

സര്‍ക്കാരിന്‌ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിഷയത്തിന്‌ അടിയന്തര പ്രാധാന്യമില്ലെന്ന്‌ ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

ധനമന്ത്രി തോമസ്‌ ഐസക്കിന്റെ ആശയമായ ക്‌ഫ്‌ബിക്കെതിരെ ജി സുധാകരന്‍ കഴിഞ്ഞ ദിവസമാണ്‌ പരാമര്‍ശം നടത്തിയത്‌. ബജറ്റില്‍ പ്രഖ്യാപിക്കാതെ ബജറ്റിന്‌ പുറത്ത്‌ വായ്‌പയെടുക്കുന്ന കളിയാണ്‌ കിഫ്‌ബിയുടെ പേരില്‍ നടക്കുന്നതെന്നും ഇത്‌ തരികിട കളിയാണെന്നും സുധാകരന്‍ പറഞ്ഞതാണ്‌ വിവാദമായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക