Image

കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരനെന്ന്‌ സുപ്രീം കോടതി: ജൂലൈ 10ന്‌ നേരിട്ട്‌ ഹാജരാകണം

Published on 09 May, 2017
കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരനെന്ന്‌ സുപ്രീം കോടതി: ജൂലൈ 10ന്‌ നേരിട്ട്‌ ഹാജരാകണം


ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന്‌ കോടികള്‍ വെട്ടിച്ച്‌ നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ്‌ മല്യ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന്‌ സുപ്രീം കോടതി. സുപ്രീം കോടതിക്ക്‌ മുന്നില്‍ മല്യ ജൂലൈ 10ന്‌ നേരിട്ട്‌ ഹാജരാകണമെന്നും ഉത്തരവ്‌. ബ്രിട്ടനില്‍ നിന്ന്‌ മല്യയെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നിയമപ്രകാരം സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുന്നതിന്‌ ഇടയിലാണ്‌ സുപ്രീം കോടതി മല്യയോട്‌ നേരിട്ട്‌ ഹാജരാകാന്‍ ഉത്തരവിട്ടത്‌.

സുപ്രീം കോടതിയില്‍ ഹാജരാകാതിരുന്നാല്‍ കോടതിയലക്ഷ്യത്തില്‍ മല്യക്ക്‌ തടവും പിഴയും വിധിച്ചേക്കും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ്‌ മല്യക്കെതിരായ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട്‌ പോയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക