Image

സെന്‍കുമാര്‍ കേസില്‍ കോടതിയലക്ഷ്യം ഒഴിവായി

Published on 09 May, 2017
സെന്‍കുമാര്‍ കേസില്‍  കോടതിയലക്ഷ്യം ഒഴിവായി


സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവായി. കോടതി ഉത്തരവ്‌ നടപ്പാക്കിയ കാര്യം സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ്‌ സുപ്രീംകോടതി തീരുമാനം. സര്‍ക്കാരിന്റെ സത്യവാങ്‌മൂലം കോടതി രേഖപ്പെടുത്തണമെന്ന്‌ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

ചീഫ്‌ സെക്രട്ടറി മാപ്പ്‌ അപേക്ഷിച്ചത്‌ സത്യവാങ്‌മൂലത്തില്‍ ആയിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഇന്ന്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചില്ല.

ഡിജിപിയായി പുനര്‍നിയമിക്കണമെന്ന്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടും അത്‌ നടപ്പിലാക്കുന്നില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി സെന്‍കുമാര്‍ നീങ്ങിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക