Image

വസ്‌ത്രമഴിച്ച്‌ പരിശോധന: ഖേദപ്രകടനവുമായി സിബിഎസ്‌ഇ

Published on 09 May, 2017
വസ്‌ത്രമഴിച്ച്‌ പരിശോധന: ഖേദപ്രകടനവുമായി സിബിഎസ്‌ഇ


ന്യൂദല്‍ഹി: നീറ്റ്‌ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്‌ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവം നിര്‍ഭാഗ്യകരമെന്നു സിബിഎസ്‌ഇ.   സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന്‌ വാര്‍ത്താക്കുറിപ്പിലൂടെ സിബിഎസ്‌ഇ അറിയിച്ചു. കണ്ണൂര്‍ ടിസ്‌ക്‌ ഇംഗ്ലീഷ്‌ മീഡീയം സ്‌കൂളില്‍ വസ്‌ത്രമഴിച്ച്‌ ചില വിദ്യാര്‍ഥിനികളെ പരിശോധിച്ച സംഭവത്തില്‍ കുട്ടികളോട്‌ പ്രിന്‍സിപ്പല്‍ നിരുപാധികം മാപ്പ്‌ പറയണമെന്നും സിബിഎസ്‌ഇ നിര്‍ദേശിച്ചു.

മാധ്യമങ്ങളിലൂടെയാണ്‌ സംഭവം അറിഞ്ഞത്‌. പ്രശ്‌നങ്ങള്‍ക്ക്‌ കാരണം ചിലരുടെ അമിതാവേശമാണെന്നും സിബിഎസ്‌ഇ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക