Image

മോചനത്തിനായി സഹായം അഭ്യര്‍ത്ഥിച്ച്‌ ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ വീണ്ടും

Published on 09 May, 2017
മോചനത്തിനായി സഹായം അഭ്യര്‍ത്ഥിച്ച്‌ ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ വീണ്ടും


സനാ: ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തട്ടിക്കൊണ്ടുപോയെന്ന്‌ കരുതുന്ന മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന പുതിയ വീഡിയോ പുറത്ത്‌. യെമനീസ്‌ ന്യൂസ്‌ വെബ്‌സൈറ്റായ 'ആദന്‍ ടിഎം' തിങ്കളാഴ്‌ച്ചയാണ്‌ വീഡിയോ പുറത്തുവിട്ടത്‌. തന്റെ ആരോഗ്യനില വളരെപ്പെട്ടെന്ന്‌ മോശമായിക്കൊണ്ടിരിക്കുകയാണെന്ന്‌ ഫാദര്‍ ടോം  വീഡിയോയില്‍ പറയുന്നു.

 തന്നെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. തട്ടിക്കൊണ്ടുപോയവര്‍ ആവശ്യങ്ങളുമായി ഇന്ത്യന്‍ ഭരണകൂടത്തെയും അബുദാബിയിലെ കാത്തലിക്‌ ബിഷപ്പിനെയും ബന്ധപ്പെട്ടിരുന്നു. നല്ല പ്രതികരണമല്ല അവരില്‍ നിന്ന്‌ ഉണ്ടായതെന്നും ഫാദര്‍  ഉഴുന്നാലില്‍ പരാതിപ്പെട്ടു.
എന്റെ പ്രിയ കുടുംബാംഗങ്ങളേ.. എന്നെ മോചിപ്പിക്കാനായി കഴിയാവുന്നതെല്ലാം നിങ്ങള്‍ ചെയ്യുക. ദയവ്‌ ചെയ്‌ത്‌ കഴിയാവുന്നത്‌ ചെയ്യൂ. അതിന്‌ നിങ്ങളെ ദൈവം അനുഗ്രഹിക്കും.
ഫാദര്‍ ടോം ഉഴുന്നാലില്‍  വീഡിയോയില്‍ പറയുന്നു.

ഏപ്രില്‍ 14 എന്നെഴുതിയ ബോര്‍ഡ്‌ മടിയില്‍ വെച്ചുകൊണ്ടാണ്‌ ഫാദര്‍ ടോം സംസാരിക്കുന്നത്‌. 
ഡിസംബര്‍ മാസം പുറത്തുവന്ന വീഡിയോയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോടും ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയോടും ടോം ഉഴുന്നാലില്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. മാധ്യമങ്ങളില്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഒന്നും നടക്കുന്നില്ലെന്നും ഉഴുന്നാലില്‍   പറഞ്ഞിരുന്നു.

യെമനില്‍ ആഡന്‍ നഗരത്തിലെ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയുടെ വൃദ്ധസദനത്തില്‍ ജോലി ചെയ്യുകയായിരുന്ന കോട്ടയം സ്വദേശിയായ ഫാദര്‍  ഉഴുന്നാലിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ തട്ടിക്കൊണ്ടുപോയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക