Image

രാമന്റെ ഏദന്‍ തോട്ടത്തിനായി സ്‌കൈ ഡൈവിംഗ് നടത്തി കുഞ്ചാക്കോ ബോബന്‍

Published on 09 May, 2017
രാമന്റെ ഏദന്‍ തോട്ടത്തിനായി സ്‌കൈ ഡൈവിംഗ് നടത്തി കുഞ്ചാക്കോ ബോബന്‍
പുതിയ സിനിമയ്ക്കായി താരങ്ങള്‍ വിവധ  പ്രൊമോഷന്‍ പരിപാടികള്‍ നടത്താറുണ്ട്. നടന്‍ കുഞ്ചാക്കോ ബോബനും തന്റെ പുതിയ ചിത്രം രാമന്റെ ഏദന്‍ തോട്ടത്തിന്റെ പ്രചരണത്തിനായി വ്യത്യസ്ത വഴി സ്വീകരിച്ചിരിക്കുകയാണ്. ദുബായില്‍ വച്ച് 13,000 അടി ഉയരത്തില്‍ നിന്ന് ചാടിയാണ് കുഞ്ചാക്കോ വ്യത്യസ്തമായ രീതിയില്‍ പ്രചരണം നടത്തിയത്.

താഴേക്ക് ചാടാന്‍ ഒരുങ്ങിയപ്പോഴും സിനിമ കാണണമെന്ന് പ്രേക്ഷകരെ ഒരിക്കല്‍ കൂടി കുഞ്ചാക്കോ ഓര്‍മിപ്പിച്ചു.പിന്നെ അംബരചുംബികളുടെ നഗരമായ ദുബായിയുടെ ആകാശത്ത് നിന്ന് താഴേക്ക് ചാടി. സ്‌കൈ ഡൈവിംഗിന്റെ വീഡിയോ കുഞ്ചാക്കോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ജോജു ജോര്‍ജ്, രമേഷ് പിഷാരടി, അജു വര്‍ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മിച്ചിട്ടുള്ള ‘രാമന്റെ ഏദന്‍തോട്ടം’ മേയ് 12ന് തിയേറ്ററുകളില്‍ എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക