Image

മികച്ച അഭിനേതാവായി എമ്മ വാട്‌സണ്‍

Published on 09 May, 2017
മികച്ച അഭിനേതാവായി എമ്മ വാട്‌സണ്‍

ലിംഗസമത്വം അടിസ്ഥാനപ്പെടുത്തി എം.ടി.വി.  മൂവി ആന്‍ഡ് ടി.വി. അവാര്‍ഡ് പ്രഖ്യാപിച്ചു. ഹോളിവുഡ് താരം എമ്മ വാട്‌സണ്‍ ആണ് ഇത്തവണത്തെ മികച്ച അഭിനേതാവ്. ലോകസിനിമാചരിത്രത്തിലാദ്യമായാണ് ലിംഗഭേദമില്ലാതെ അഭിനയമികവിനെ അംഗീകരിക്കുന്നത്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചത് ചരിത്രനിമിഷമായി. ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് എന്ന ചിത്രത്തിലെ ബെല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അവാര്‍ഡ്. ജെയിംസ് മക് അവോയി, ഹഗ് ജാക്മാന്‍ തുടങ്ങിയവരെ പിന്തള്ളിയാണ് എമ്മ പുരസ്‌കാരം നേടിയത്.

ലോസ് ആഞ്ജലിസിലെ െ്രെഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ താരം അവാര്‍ഡ് ഏറ്റുവാങ്ങി. ആണ്‍, പെണ്‍ വേര്‍തിരിവില്ലാതെ പുരസ്‌കാരം ഏര്‍പ്പെടുത്തിയതിനെ മറുപടിപ്രസംഗത്തില്‍ എമ്മ അഭിനന്ദിച്ചു. അവാര്‍ഡിനായി ലിംഗഭേദമില്ലാതെ നോമിനികളെ തിരഞ്ഞെടുത്തത് മനുഷ്യരുടെ അനുഭവങ്ങളെ നാം എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അഭിനയം എന്നത് രണ്ട് വിഭാഗങ്ങളിലായി കാണേണ്ട ആവശ്യമില്ല എമ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക